ഇത് IPO കളുടെ കാലം

 

ഓഹരി വിപണി കുതിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് IPO കളുടെയും കാലമാണിത് . വെറുതെ ബാങ്കിൽ കിടക്കുന്ന പൈസ ഉള്ള ആളാണ് നിങ്ങളെങ്കിൽ , വിപണിയിലെ ചാഞ്ചാട്ടത്തെ നേരിടാനുള്ള ധൈര്യവും താല്പര്യ കുറവും ഉള്ള ആളാണ് നിങ്ങളെങ്കിൽ IPO ഒന്ന് പരീക്ഷിച്ച് നോക്കാം .

 

എന്താണ് IPO

കമ്പനികൾ ആദ്യമായി തങ്ങളുടെ ഷെയറുകൾ ഓഹരി വിപണിയിൽ വിറ്റഴിച്ച് മൂലധനം സമാഹരിക്കുന്ന രീതിയാണ് പ്രഥമ ഓഹരി വിൽപ്പന അഥവാ IPO (Initial Public Offer ) എന്ന് പറയുന്നത് .

SEBI (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ) യാണ് കമ്പനികൾക്ക് ഇതിനുള്ള മാനദണ്ഡങ്ങളും അനുമതിയും നൽകുന്നത് . ഇപ്പോൾ എല്ലാ ആഴ്ചയും നിരവധി IPO കൾക്ക് SEBI അനുമതി നൽകുന്നതായി കാണാം .

 

എങ്ങനെ IPO ക്ക് അപേക്ഷിക്കാം

IPO യിൽ പങ്കെടുക്കുന്നതിനായി നിക്ഷേപകർക്ക് ഡിമാറ്റ് &ട്രേഡിങ് അക്കൗണ്ട് നിർബന്ധമാണ് . ഇതിനായി zerodha,Upstox പോലുള്ള ഓൺലൈൻ ബ്രോക്കേഴ്‌സിനെയോ Geojit , Motilal പോലുള്ള ട്രെഡിഷണൽ ബ്രോക്കർസിനെയോ തിരഞ്ഞെടുക്കാം .

IPO ക്ക് അനുമതി കിട്ടിയ ശേഷം കമ്പനികൾ പ്രഖ്യാപിക്കുന്ന price – range ൽ നിശ്ചിത പിരീഡിനുള്ളിൽ അപേക്ഷിക്കണം .

അപേക്ഷിച്ചവർക്കെല്ലാം ഓഹരി കിട്ടണമെന്നില്ല , ഭാഗ്യമുണ്ടെങ്കിൽ കിട്ടും . 10 മുതൽ 100 ഉം 150 ഉം മടങ്ങ് വരെ ഒക്കെ ആണ് പല പ്രമുഖ IPO കൾക്കും അപേക്ഷ ലഭിക്കാറുള്ളത് . അപ്പോൾ കിട്ടാനുള്ള സാധ്യതയും അത്ര മാത്രം .

അപേക്ഷിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ വിപണിയിൽ, ലിസ്റ്റ് ചെയ്യുന്നതിന്റെ തലേ ദിവസം വരെ ഫണ്ട് ബ്ലോക്ക് ആയി കിടക്കും .

അപേക്ഷിച്ച് കിട്ടിയില്ലെങ്കിൽ ബ്ലോക്ക് ആയ തുക റീഫണ്ട് ആകും . കിട്ടിയാൽ ഷെയർ ഡിമാറ്റിൽ വന്നതായി കാണാം.ലിസ്റ്റിംഗ് നടക്കുന്ന സമയത്ത് ഒന്നുകിൽ അപേക്ഷിച്ച വിലയേക്കാൾ കൂടുതൽ വിലക്ക് (പ്രീമിയം ) അല്ലെങ്കിൽ അപേക്ഷിച്ചതിനേക്കാൾ കുറഞ്ഞ വിലക്ക് (ഡിസ്‌കൗണ്ട് ) ലിസ്റ്റ് ചെയ്യും .

പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്യുന്നതെങ്കിൽ അന്ന് തന്നെ വിറ്റ്‌ നേട്ടമെടുക്കുന്ന രീതിയാണ് പൊതുവെ നിക്ഷേപകർക്കിടയിലുള്ളത് . ലിസ്റ്റിംഗ് നേട്ടമാണ് IPO കളുടെ പ്രധാന ആകർഷണം , ഈയിടെ Bajaj Housing Finance ലിസ്റ്റ് ചെയ്തത് 114 ശതമാനം പ്രീമിയത്തിലാണ് . ഏകദേശം ഒരാഴ്ച കൊണ്ട് ഇരട്ടിയിലധികം ലാഭം . കഴിഞ്ഞ ഒരു വർഷത്തെ IPO ചരിത്രം നോക്കിയാൽ 90 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത് .

അതേ സമയം നിക്ഷേപകർക്ക് ചെറിയ തോതിൽ നഷ്ടം വരുത്തിയ IPO കളുമുണ്ട് . അത് കൊണ്ട് തിരഞ്ഞെടുക്കുന്ന കമ്പനികളുടെ ബിസിനസ്‌ മോഡൽ , ഭാവിസാധ്യത , ഫണ്ടെമെന്റൽസ് എല്ലാം ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും .

 

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ IPO

ഇന്ത്യ കണ്ട ഏറ്റവും വലിയ IPO യുമായാണ് Hyundai Motor India വരുന്നത്. 25000 കോടി സമാഹരിക്കുന്നതിനുള്ള IPO ഈ മാസം പ്രതീക്ഷിക്കാം.

ഇന്ത്യയിലെ കാർ വിപണിയിലെ 15% വും hyundai മോട്ടോർസ് ന്റെ കയ്യിലാണ്.

 

IPO ക്ക് ഒരുങ്ങുന്ന മറ്റ് കമ്പനികൾ. 

 

1. OYO

2. boAt

3. Bajaj Energy

4. Swiggy

5. Fabindia

6. STUDDS Accessories

7. Mobikwik etc.

 

സമീപ കാല IPO കളിൽ ലിസ്റ്റിംഗ് നേട്ടമുണ്ടാക്കിയ കമ്പനികൾ.

– Bajaj Housing Finance – 114.29%

– P. N. Gadgil Jewellers – 72.92%

– Gala Precision Engineering – 41.8%

– Premier Energies Limited – 120.2%

– Firstcry – 34%

– BLS E-Services – 128.9%

– Unicommerce – 113%

– Cronos Labs – 91.3%

– ixigo – 45.2%

– Bansal Wire – 37.5%

Write a comment

Your email address will not be published. Required fields are marked *

× Chat with Us!