നിക്ഷേപം പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ ….!
നമ്മുടെ വരുമാനം , സേവിങ്സ്, ഇൻവെസ്റ്റ്മെന്റ് എന്നതിലൊക്കെ ചെയ്തിരിക്കേണ്ട കുറെ കാര്യങ്ങൾ നമുക്ക് അറിയാം . എന്നാൽ ഒരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ ചെയ്യുന്ന നിക്ഷേപകൻ ഒഴിവാക്കിയിരിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത് .
1 – വലിയ തുക കയ്യിൽ വന്നാലേ നിക്ഷേപമൊക്കെ നടക്കൂ ….
ചില ആളികളോട് നിക്ഷേപത്തെപ്പറ്റി പറയുമ്പോഴൊക്കെ പറയാറുണ്ട് അതിനൊക്കെ വലിയ തുക കയ്യിൽ വേണ്ടേ … അങ്ങനെയൊക്കെ കയ്യിൽ വരട്ടെ …. എന്നൊക്കെ . മാസം കുഴപ്പമില്ലാത്തൊരു സംഖ്യ വരുമാനം വരുന്നവരായിരിക്കും ഇങ്ങനെ പറയുന്നവരിൽ ഭൂരിഭാഗവും .
യഥാർത്ഥത്തിൽ അങ്ങനെ ഒരു തുകയുടെ ആവശ്യം ഉണ്ടോ ? ഇല്ല എന്ന തന്നെ ഉറപ്പിച്ചു പറയാം . നിക്ഷേപിക്കാൻ ഉള്ള മൈന്റ് സെറ്റ് ആൺ ആദ്യം ഉണ്ടാക്കേണ്ടത്.
മാസം മിനിമം 500 രൂപ മാറ്റിവെച് നിക്ഷേപം ആരംഭിക്കാനുള്ള MF പോലുള്ള പ്ലാനുകൾ ഇന്ന് സാധ്യമാണ് .
ഇങ്ങനെ പറയുന്നവരിൽ അധിക പേരും എല്ലാ ചിലവുകളും കഴിഞ്ഞ് നിക്ഷേപം പ്ലാൻ ചെയ്യാൻ വിചാരിക്കുന്നവരായിരിക്കും . ഈ തീരുമാനം ഒരിക്കലും നിങ്ങളെ നിക്ഷേപത്തിലേക്കെത്തിക്കില്ല .
ഇൻവെസ്റ്റ്മെന്റ് ഗുരു Warren Buffett പറഞ്ഞത് പോലെ ചിലവുകളൊക്കെ കഴിഞ്ഞ് സേവ് ചെയ്യാനല്ല നോക്കേണ്ടത് , സേവിങ്ങ് കഴിഞ്ഞ ചിലവുകൾ പ്ലാൻ ചെയ്യാനാണ് ശ്രദ്ധിക്കേണ്ടത് .
2 – എല്ലാം പെട്ടെന്ന് കിട്ടണം എന്ന മനോഭാവം .
ഇന്ന് ഇത്ര നിക്ഷേപിച്ചാൽ നാളെ എത്ര കിട്ടും ?
ഈ ഒരു മനോഭാവത്തോട് കൂടിയാണ് ചിലർ നിക്ഷേപത്തെ നോക്കിക്കാണുന്നത് . ഇങ്ങനെ പല മോഹന വാഗ്ദാനങ്ങൾക്കും പിറകെ പോയി ആയിരക്കണക്കിന് കോടികൾ നഷ്ടമുണ്ടാക്കിയ കഥ മലയാളികൾക്ക് ഏറെ പറയാനുണ്ട് .
നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് നിക്ഷേപം എന്നതിനെ ഒരു ദീർഘ കാല വീക്ഷണത്തോടു കൂടി കാണാനായി ശ്രമിക്കണം . അങ്ങനെ ക്ഷമയോടെ കാത്തിരിക്കുന്നവർ അതിന്റെ രുചി അനുഭവിച്ചിട്ടുണ്ട് .
എത്ര നിക്ഷേപിച്ചാൽ എത്ര കിട്ടും എന്ന അടിസ്ഥാന ബോധം നമ്മളിലുണ്ടാവണം , അതിൽ കൂടുതൽ ഓഫർ ചെയ്ത ആരെങ്കിലും സമീപിച്ചാൽ അത് ചോദ്യം ചെയ്യപ്പെടണം .
3 – വസ്തുത വിരുദ്ധമായി ഒരു നിക്ഷേപത്തെയും തള്ളി പറയാതിരിക്കുക.
ചില ആളുകൾ പാരമ്പര്യ നിക്ഷേപ രീതികൾ തള്ളിപ്പറയാറുണ്ട് ;ഉദാഹരണത്തിന് gold , bank FD പോലെ ഉള്ള നിക്ഷേപങ്ങളൊക്കെ വെറും പ്രഹസനമാണെന്ന മട്ടിലൊക്കെ സംസാരിക്കരുത് , അത് പോലെ തന്നെ ചിലർ പുതിയ കാലത്തെ നിക്ഷേപങ്ങളെയും തള്ളിപ്പറയാറുണ്ട് , ഇക്വിറ്റി , മ്യൂച്ചൽ ഫണ്ട് എന്നിവയൊക്കെ നഷ്ട കച്ചവടമാണ് , തട്ടിപ്പാണ് എന്ന രീതിയിലൊക്കെ .
യഥാർത്ഥത്തിൽ ആരോഗ്യകരമായ ഒരു പോർട്ടഫോളിയോ എന്ന് പറയുന്നത് ഇതിന്റെയൊക്കെ കോമ്പിനേഷൻ ആണ് . നിക്ഷേപത്തിന്റെ ഒരു ഗോൾഡൻ പ്രിൻസിപ്പൽ ആണ് “എല്ലാ മുട്ടയും ഒരു കൂടയിലിടരുത് ” എന്നത് . ഓരോ ഇൻവെസ്റ്റ്മെന്റിനും അതിന്റേതായ പ്രസക്തിയുണ്ട് . വസ്തുതകൾ പരിശോധിച്ചു ശരിയായ അസറ്റ് അലോക്കേഷൻ വെച്ച് മാത്രം നിക്ഷേപം പ്ലാൻ ചെയ്യുക .
Author: Rashid MP