മാസം വെറും 500 രൂപ മാറ്റി വെച്ച് ഉയർന്ന പെൻഷൻ
കേവലം കുറച്ച് ശതമാനം പേർ മാത്രമായി അനുഭവിച്ച് പോന്നിരുന്ന റിട്ടയർമെന്റ് ലൈഫ് ഇന്ന് ഇപ്പോൾ ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം കൂടിയാണ് .
ചെറിയ തുക വരുമാനത്തിൽ നിന്ന് മാറ്റി വെച്ച് ഉയർന്ന പെൻഷൻ ഉറപ്പാക്കുകയാണ് mutual fund sip . ഇന്നത്തെ കാലത്ത് വളരെ പ്രചാരമേറിയതും ചർച്ച ചെയ്യുന്നതും ആയ നിക്ഷേപ മാർഗമാണ് മ്യൂച്ചൽ ഫണ്ടും ഇതിലെ sip ( സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) മാതൃകയിലുള്ള നിക്ഷേപ രീതിയും .
ഒരു നിശ്ചിത കാലയളവിലേക്ക് കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കുന്നതിനെയാണ് SIP എന്ന് പറയുന്നത് . ഇതേ രീതിയിൽ നിലവിലുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ നിന്ന് ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ തുടർച്ചയായി പിൻവലിക്കുന്ന രീതിയാണ് SWP , അഥവാ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ .
SWP വഴി മാസം തോറും 50,000 രൂപ പെൻഷൻ ലഭിക്കാനായി 60 ലക്ഷം രൂപയാണ് ആകെ വേണ്ടത് ( 9 % yearly withdrawal ).
നിക്ഷേപകന്റെ പ്രായവും നിക്ഷേപിക്കാനാകുന്ന തുകയും നിക്ഷേപ കാലയളവും ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു .
60 ലക്ഷം രൂപ 20 വർഷത്തേക്ക് നിക്ഷേപിച്ച് SWP ആയി 50,000 പിൻവലിക്കുകയാണെങ്കിൽ 20 വർഷത്തിന് ശേഷം മാസം തോറും പിൻവലിച്ചത് പ്രകാരം 1.2 Cr ലഭിക്കുകയും 2.13 Cr ബാലൻസ് ആയി വരുന്നതായി കാണാം (with average return of 12 % for 20 years )
60 വയസ്സിൽ 60 ലക്ഷം കണ്ടെത്താനായി വ്യത്യസ്ത പ്രായത്തിലുള്ള വ്യക്തികൾ എങ്ങനെ നിക്ഷേപം നടത്തണം :-
- 25 വയസ്സുള്ള വ്യക്തിയാണെങ്കിൽ എല്ലാ മാസവും വെറും 500 രൂപ മാറ്റി വെക്കുകയാണെങ്കിൽ തന്നെ 14 % മാർക്കറ്റ് ആവറേജ് റിട്ടേൺ ലഭിക്കുകയാണെങ്കിൽ തന്നെ 60 വയസ്സാകുമ്പോൾ ലക്ഷ്യം കരസ്ഥമാക്കാനും ഉയർന്ന പെൻഷൻ ഉറപ്പു വരുത്താനും കഴിയും .
- 30 നും 40 നും ഇടയിൽ പ്രായമുള്ള നിക്ഷേപകരാണെങ്കിൽ 25 വർഷത്തേക്ക് 2,000 രൂപ മാസം നിക്ഷേപം തുടരുകയാണെങ്കിൽ മേൽ പറഞ്ഞ റിട്ടേൺ പ്രകാരം ഏകദേശം 65 ലക്ഷത്തിലധികം സമാഹരിക്കാനാകും .
- ഇനി 40 നും മുകളിൽ ഉള്ള നിക്ഷേപകനാണെങ്കിൽ മാസം 10,000 രൂപ വീതം 15 വർഷത്തേക്ക് നിക്ഷേപിക്കേണ്ടിയിരിക്കുന്നു . 67 ലക്ഷം ഇത് മൂലം നിക്ഷേപകന് കണ്ടെത്താനാകും .
- 50 വയസിന് മുകളിൽ പ്രായമുള്ള നിക്ഷേപകർക്ക് താരതമ്യേനെ റിസ്ക് കുറഞ്ഞ അസറ്റ് ക്ലാസ്സുകളിൽ ഇൻവെസ്റ്റ് ചെയ്യുന്ന സ്കീമുകളാണ് അഭികാമ്യം .
ആദ്യം പറഞ്ഞത് പോലെ നിക്ഷേപകന്റെ പ്രൊഫൈലിനനുസരിച്ച് നിക്ഷേപ തുകയിൽ മാറ്റം വരാം .
എത്രെയും നേരെത്തെ നിക്ഷേപം തുടങ്ങിയാൽ അത്രെയും കുറഞ്ഞ തുകയാണ് നിക്ഷേപകന് ലക്ഷ്യ സമാഹരണത്തിനായി മാറ്റി വെക്കേണ്ടി വരിക .