മ്യുച്ചൽ ഫണ്ടിലേറി മലയാളി.. ഫ്രം…കേരള…!
മലയാളികൾക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തോടുള്ള കമ്പം എത്രത്തോളം എന്ന് കാണിക്കുന്ന രീതിയിലാണ് AMFI (Association of mutual funds in india )പുറത്തുവിടുന്ന പുതിയ കണക്കുകൾ.
85400 കോടി എന്ന സർവ്വകാല റെക്കോർഡിലാണ് ഒക്ടോബർ അവസാനത്തോടെ AMFI – പുറത്തുവിട്ട കണക്കുകളിൽ കേരളത്തിന്റെ ആകെ നിക്ഷേപം എന്ന് പറയുന്നത്.
ഇതിൽ 84 ശതമാനവും ഓഹരിയധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകളും 16 ശതമാനം നോൺ ഇക്വിറ്റി ഫണ്ടുകളും ആണ്.
കോവിഡിന് ശേഷമുള്ള മലയാളികളുടെ നിക്ഷേപ തീരുമാനങ്ങളിൽ വന്ന മാറ്റം വളരെ വലുതാണ് ,
കണക്കുകൾ പ്രകാരം 2021 ൽ കേരളത്തിന്റെ സംഭാവന അന്നത്തെ ആകെ മ്യുച്ചൽ ഫണ്ട് AUM (Asset Under Management )ആയ 38 ലക്ഷം കോടിയുടെ 1.68 ശതമാനം മാത്രമായിരുന്നു.(ഏകദേശം 40,200 കോടി) ഏകദേശം 100 ശതമാനത്തിലേറെ വർദ്ധനവാണ് മലയാളികളുടെ നിക്ഷേപത്തിൽ വന്നിരിക്കുന്നത്.
എന്നാൽ ഇന്ത്യയുടെ ആകെ മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിലും ഈ വർദ്ധനവ് നന്നായി പ്രതിഫലിച്ചതായി കാണാം.2021 ൽ 38 ലക്ഷം കോടിയുള്ളത് ഇന്ന് 68.5 ലക്ഷം കോടിയാണ് .ശതമാന കണക്കിൽ കേരളത്തിന്റെ സംഭാവന നോക്കുകയാണെങ്കിൽ ആകെ ആസ്തിയുടെ വെറും 2 ശതമാനത്തിൽ താഴെ മാത്രമേ ഇപ്പോഴും മലയാളികളുടെ നിക്ഷേപം ഉള്ളൂ.
എന്തായാലും കോവിഡിന് മുമ്പ് ഒരു ശരാശരി മലയാളിയുടെ നിക്ഷേപ തീരുമാനങ്ങളിൽ FD,RD,Gold,Real Estate, ഇവയൊക്കെ മാത്രമാണ് ഇടം പിടിച്ചിരുന്നതെങ്കിലും കോവിഡാനന്തരം മലയാളി നിക്ഷേപത്തെ പറ്റി ചിന്തിച്ച് തുടങ്ങുന്നത് തന്നെ മ്യൂച്ചൽ ഫണ്ട്, SIP ഇവയിലൊക്കെയാണ്.
എന്നിരുന്നാലും ഇപ്പോഴും ഒരുപാട് പേർ ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറിയിൽ പങ്കാളിയാവാനുള്ള ഈ അവസരത്തെ അറിയാതെ പോകുന്നതോ ഒഴിവാക്കുന്നതോ ആയിട്ടുള്ളത് കൊണ്ടാണ് മലയാളികളുടെ സംഭാവന ഇപ്പോഴും രണ്ട് ശതമാനത്തിൽ കുറവ് മാത്രമായി ഒതുങ്ങിപ്പോകുന്നത്.