മ്യൂച്ചൽ ഫണ്ട് പിൻവലിക്കാം..! എപ്പോൾ..? എങ്ങനെ..? എന്തിന്..?
മ്യൂച്ചൽ ഫണ്ട് വിഡ്രോവൽ ശരിയായി പ്ലാൻ ചെയ്താൽ കിട്ടുന്ന നേട്ടങ്ങൾ വലുതാണ്.
മ്യുച്ചൽ ഫണ്ട്
എങ്ങനെ വാങ്ങാം എവിടെ നിന്ന് വാങ്ങാം ബെസ്റ്റ് എങ്ങനെ തിരഞ്ഞെടുക്കാം ഇങ്ങനെയുള്ള വിവരങ്ങളൊക്കെ ഇൻറർനെറ്റിൽ ഒരുപാട് ഉണ്ട് . എന്നാൽ ഏതെല്ലാം അവസരങ്ങളിൽ മ്യൂച്ചൽ ഫണ്ട് എക്സിറ്റ് ചെയ്യണമെന്നുള്ള വിവരങ്ങൾ കുറവാണ് .മ്യൂച്ചൽ ഫണ്ട് വിഡ്രോവൽ ചെയ്യേണ്ടിവരുന്ന ചില പ്രധാന സാഹചര്യങ്ങൾ നമുക്ക് നോക്കാം.
1 : നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുമ്പോൾ.
ഇൻവെസ്റ്റ്മെൻറ് സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു ലക്ഷ്യം വെച്ചു സ്റ്റാർട്ട് ചെയ്യാൻ പറയുന്നതിന്റെ പ്രധാന കാരണം അതാണ് . എപ്പോൾ എക്സിറ്റ് ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാൻ പറ്റും . നിങ്ങളുടെ ലക്ഷ്യം അത് ദീർഘ കാലമോ ഹ്രസ്വ കാലമോ ആയിക്കോട്ടെ അത് അച്ചീവ് ആയിട്ടുണ്ടെങ്കിൽ ആ അവസരത്തിൽ നിങ്ങൾക്ക് ഇൻവെസ്റ്റ്മെന്റ് പിൻവലിക്കാവുന്നതാണ്.
പിൻവലിക്കുന്നതിന് മുമ്പ് ആ സമയത്തെ മാർക്കറ്റ് കണ്ടീഷൻ കൂടെ പരിഗണിക്കണം
Eg : നിങ്ങൾ ഒരു 10 വർഷം കഴിഞ്ഞുള്ള ഗോളിലേക്കാണ് ഇൻവെസ്റ്റ്മെന്റ് ചെയ്തതെങ്കിൽ പത്തു വർഷം കമ്പ്ലീറ്റ് ആവുന്നതിനു മുൻപ് ഒരു 9 വർഷം കഴിഞ്ഞ ഉടനെ മാർക്കറ്റ് നിരീക്ഷിച്ചു ഉയർന്ന മൂല്യത്തിൽ നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കുക .
2 : അണ്ടർ പെർഫോമൻസ് ഫണ്ട് മാറ്റുന്നതിന് വേണ്ടി.
മ്യൂച്ചൽ ഫണ്ടിൽ ബെസ്റ്റ് ഫണ്ട് എന്ന് പറയുന്ന ഒന്നില്ല . നിങ്ങൾ ഇന്റർനെറ്റിൽ ബെസ്റ്റ് ഫണ്ടിന് വേണ്ടി തിരയുമ്പോൾ ഇന്ന് കാണിക്കുന്നതായിരിക്കില്ല അടുത്ത ആഴ്ച കാണിക്കുന്നത് . എന്നാൽ അണ്ടർ പെർഫോമിങ് ഫണ്ടുകൾ ഉണ്ടായേക്കാം. നിങ്ങൾ ഇൻവെസ്റ്റ് ചെയ്ത് ഫണ്ട് 1.5 മുതൽ 2 വർഷം ആയി മാർക്കറ്റ് അനുകൂലമായിട്ടും കാര്യമായ പെർഫോമൻസ് ഇല്ല എന്ന് ഉറപ്പിച്ചശേഷം ആ ഫണ്ട് പിൻവലിച്ച് അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. അതാത് ബെഞ്ച്മാർകുമായും ഒരേ കാറ്റഗറിയിലെ മറ്റ് സ്കീമുകളുമായും, മറ്റ് അടിസ്ഥാന ഘടകങ്ങളും നോക്കി ആവശ്യമെങ്കിൽ മാത്രം അങ്ങനെ ചെയ്യുക. ഇതിനായി ഒരു ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുന്നതും നല്ലതായിരിക്കും.
3: പോർഫോളിയോ ഘടന മാറുന്നതിനു വേണ്ടിയോ അസറ്റ് അലൊക്കേഷന് വേണ്ടിയോ ഫണ്ടുകൾ വിറ്റു മാറാം.
നിങ്ങൾ നേരത്തെ തുടങ്ങിയ ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോ ഇപ്പോൾ നിങ്ങളുടെ റിസ്ക് പ്രൊഫൈലിന് അനുയോജ്യമല്ലെങ്കിൽ റീ സ്ട്രക്ചർ ചെയ്യുന്നതിന് വേണ്ടി ഫണ്ടുകൾ വിറ്റൊഴിയുന്നതോ സ്വിച്ച് ഓർ STP (സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ )യൂസ് ചെയ്ത് അനുയോജ്യമായ അസെറ്റ് അലോക്കേഷൻ ചെയ്യുകയോ ആവാം
4: ടാക്സ് സേവിങ് ഉദ്ദേശത്തിന് വേണ്ടി.
ഒരു വർഷം കഴിഞ്ഞ ഇക്വിറ്റി ഫണ്ടിന്റെ ടാക്സബിലിറ്റി ഒരു ഫൈനാൻഷ്യൽ ഇയറിൽ 1.25 ലക്ഷം വരെയുള്ള പ്രോഫിറ്റ് കഴിഞ്ഞതിനുശേഷം ഉള്ള എമൗണ്ടിന്റെ 12.5% ആണ് അടുത്തടുത്തുള്ള സാമ്പത്തിക വർഷത്തിൽ വിഡ്രോവൽ പ്ലാൻ ചെയ്തുകൊണ്ട് ടാക്സേഷൻ കുറയ്ക്കാനും നമുക്ക് കഴിയും.