രാജ്യത്തിൻറെ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയ്ക്കൊപ്പം നമുക്കും വളരാം…!

Invits (Infra Structure Investment Trust )

പ്രഥമ ദൃഷ്ടിയിൽ ഒരു രാജ്യത്തിന്റെ പുരോഗതി കണക്കാക്കുന്നത് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയിലാണ്.ഇന്ത്യയെ പോലെ ഉയർന്ന ജനസംഖ്യയുള്ള രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾക്ക് ഗവൺമെന്റുകൾ കൊടുക്കുന്ന പ്രാധാന്യം ചെറുതല്ല.

മികച്ച റോഡ് ,വൈദ്യുതി ഉത്പാദനം ,വാർത്താവിനിമയ സൗകര്യം ,വിതരണ ശൃംഖല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച തീർച്ചയായും ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് ആക്കം കൂട്ടുന്നതണ്.

ഇത്തരം വികസന പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

 

പല രീതികളിൽ നമുക്ക് ഇവിടെ നിക്ഷേപം നടത്താം .അതിൽ രണ്ട് രീതികൾ നമുക്ക് സുപരിചിതമാണ്.

ഒന്ന്, അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാം,

മറ്റൊന്ന് അത്തരം കമ്പനികളിൽ നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.

ഇത് കൂടാതെ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ പണം നിക്ഷേപിക്കാനും അതിൽ നിന്നും ലാഭവിഹിതനോടൊപ്പം ദീർഘകാല മൂലധന നേട്ടവും ഉറപ്പാക്കാനുള്ള അവസരമാണ് ഇൻവിറ്റ്സുകൾ നൽകുന്നത്.

 

ഇൻവിറ്റ്സുകളുടെ പ്രവർത്തനം

 

ഊർജ മേഖല,ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് ,കമ്മ്യൂണിക്കേഷൻ ,സോഷ്യൽ ആൻഡ് കോമേഴ്‌ഷ്യൽ ഇൻഫ്രാ സ്ട്രക്ചർ etc ,തുടങ്ങിയ ഇൻഫ്രാ സ്ട്രക്ചർ പദ്ധതികളുടെ നിർമാണവും നടത്തിപ്പും കൈകാര്യം ചെയ്യുന്ന ട്രസ്റ്റുകളാണിവ

നിർമ്മാണ കമ്പനികൾ സ്പോൺസർമാരായാണ് ഇൻവിറ്റ്സുകൾ രൂപീകരിക്കുക.ഇത്തരം ട്രസ്റ്റുകളിൽ പിന്നിട് സ്പോൺസർക്ക് നിയന്ത്രണാധികാരം ഉണ്ടാവില്ല, ആസ്തികളെല്ലാം ട്രസ്റ്റിന് കിഴിലായിരിക്കും.

നിക്ഷേപ തീരുമാനങ്ങൾക്കും പരമാവധി നേട്ടമുറപ്പിക്കാനും ഒരു ഇൻവെസ്റ്റ്മെന്റ് മാനേജർ ഉണ്ടായിരിക്കും. അത് പോലെ ട്രസ്റ്റിന്റെ അസറ്റുകൾ കൈകാര്യം ചെയ്യാനും പ്രൊജക്ടുകൾ സമയബന്ധിതമായി തീർക്കാനും ഒരു പ്രോജക്ട് മാനേജർ ഉണ്ടായിരിക്കും.

മാർക്കറ്റിൽ ലിസ്റ്റ്റ്റ് ചെയ്തോ ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചു കൊണ്ടോ ഇൻവിറ്റ്സുകൾക്ക് പ്രവർത്തിക്കാം.

 

എങ്ങനെ നിക്ഷേപിക്കാം?

 

ലിസ്റ്റ് ചെയ്ത ഇൻവിറ്റ്സുകളുടെ യൂണിറ്റുകൾ ഡിമാറ്റ് വഴി വാങ്ങാം.ലഭിക്കുന്ന വരുമാനത്തിന്റെ 90% എങ്കിലും നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകണം എന്നും നിക്ഷേപിക്കുന്ന 80 ശതമാനം പൂർത്തിയായ പോ‌ജകടിലായിരിക്കണമെന്നും നിയമമുണ്ട്.

രജിസ്റ്റർ ചെയ്ത 21 ഇൻവിറ്റ്സുകൾ ഇന്ത്യയിലുണ്ട്.

അതിൽ 7 എണ്ണം വിപണിയിൽ ലിസ്റ്റ് ചെയ്തവയാണ്.

 

ചില പ്രധാന ഇൻവിറ്റ്സുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

 

1- India Grid Trust.

2- IRB InvIT

3- Powergrid Infra

4- Shrem InvIT

5- National Highways Infra Trust

6- India Infra Trust

Write a comment

Your email address will not be published. Required fields are marked *

× Chat with Us!