ശരീഅത്ത് നിക്ഷേപ മാർഗ്ഗവുമായി പുതിയൊരു മ്യൂച്ചൽ ഫണ്ട് പദ്ധതി കൂടി……!
ഇസ്ലാം മതം വിശ്വാസപ്രകാരം ബിസിനസ് ചെയ്യുന്ന കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്ന തരം മ്യൂച്ചൽ ഫണ്ട് വിഭാഗമാണ് എത്തിക്കൽ അല്ലെങ്കിൽ ശരീഅ ഫണ്ട്.
തഖ്‌വ അഡ്വൈസറി ആൻഡ് ശരീഅഃ ഇൻവെസ്റ്റ്മെന്റ് സൊല്യൂഷൻസ് (TASIS)
അംഗീകാരത്തോടു കൂടിയാണ് ഇന്ത്യയിൽ ഇത്തരം മ്യൂച്ചൽ ഫണ്ട് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഈ വിഭാഗത്തിൽ പ്രധാനമായും രണ്ട് കമ്പനികളുടെ ഫണ്ടുകളാണ് നിലവിൽ ഉണ്ടായിരുന്നത്. Tata മ്യൂച്ചൽ ഫണ്ട് കമ്പനിയുടെ Tata എത്തിക്കൽ ഫണ്ടും, Taurus മ്യൂച്ചൽഫണ്ട് കമ്പനിയുടെ Taurus എത്തിക്കൽ ഫണ്ടും ആണ് അവ.
1996 -ൽ ആണ് ടാറ്റ എത്തിക്കൽ ഫണ്ട് വിപണിയിലേക്ക് വരുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയിലെ പഴക്കം ചെന്നതും കൂടുതൽ ട്രാക്ക് റെക്കോർഡുള്ളതുമായ ഫണ്ട് എന്ന ബഹുമതി കൂടി ടാറ്റ എത്തിക്കൽ ഫണ്ടിനുണ്ട്.
അതിന് ശേഷം 2009 ൽ ആണ് ,Taurus മ്യൂച്ചൽ ഫണ്ട് കമ്പനി എത്തിക്കൽ ഫണ്ടുമായി വിപണിയിലേക്ക് വരുന്നത് .15 വർഷത്തെ പാരമ്പര്യവുമായി ഈ ഫണ്ട് വിപണിയിൽ സജീവമാണ്.
1996 -ൽ Tata എത്തിക്കൽ ഫണ്ടിന്റെ തുടക്കത്തിൽ 1000രൂപ SIP ആയി നിക്ഷേപിച്ചു തുടങ്ങിയ ഒരാളുടെ നിക്ഷേപ മൂല്യം ഇന്ന് 56 ലക്ഷത്തിൽ അധികമാണ്.
340000-മാത്രമാണ് അയാൾ ഈ ഒരു കാലയളവിൽ ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടാവുക.
ഇത് പോലെ ഒരു അവസരം ആണ് Quantum എത്തിക്കൽ ഫണ്ട് വിശ്വാസികൾക്കായി ഒരുക്കുന്നത് Dec-2-ന് ആരംഭിച് 16- ന് ക്ളോസ് ചെയ്യുന്ന ഈ പദ്ധതിയിൽ മിനിമം 500 രൂപ മുതൽ ഒറ്റ തവണ നിക്ഷേപവും,1000 രൂപ മുതൽ SIP ആയും നിക്ഷേപം ആരംഭിക്കാവുന്നതാണ്.
നിലവിലുള്ള എത്തിക്കൽ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ളവർക്കും പുതുതായി ശരീഅത്ത് നിയമപ്രകാരം നിക്ഷേപം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും തങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്ക് അനുയോജ്യമാണോ എന്നെല്ലാം പരിശോധിച്ച ശേഷം ഈ അവസരം മുതലാക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 9946537777 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്.