2024 ൽ സാമ്പത്തിക സുരക്ഷാ ഉറപ്പാക്കാൻ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

2024 ൽ സാമ്പത്തിക സുരക്ഷാ ഉറപ്പാക്കാൻ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

ജീവിതം സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതുവർഷത്തിൽ ചില തീരുമാനങ്ങൾ എടുക്കാം ; അത് നടപ്പിലാക്കാം .

Step – 1
സമഗ്രമായ സാമ്പത്തിക പ്ലാൻ

പുതുവർഷത്തിൽ പുതിയ നിക്ഷേപങ്ങൾ തുടങ്ങും മുമ്പ് കുടുംബാങ്ങങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സാമ്പത്തിക പ്ലാൻ ഉണ്ടാക്കണം
നിലവിൽ ഉള്ള നിക്ഷേപങ്ങൾ , ആസ്തി, ബാധ്യത , വരുമാന മാർഗങ്ങൾ , ചെലവ് തുടങ്ങിയവയൊക്കെ പ്ലാനിൽ വ്യക്തമാക്കണം .


നിലവിലുള്ള നിക്ഷേപങ്ങൾ ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്ക് പര്യാപ്തമല്ലെങ്കിൽ പുതിയ നിക്ഷേപം തുടങ്ങണം . ഇതിനായി ഒരു ഫിനാൻഷ്യൽ പ്ലാനറുടെ സഹായമെടുക്കുന്നത് നന്നായിരിക്കും .

Step – 2
ഓഹരി വിപണി ഇടിയുമ്പോൾ മുതലെടുക്കുക

വിപണികൾ സർവ്വകാല റെക്കോർഡുകൾ ഭേദിച് മുന്നേറുന്ന ഈ സാഹചര്യത്തിൽ അനിശ്ചിതത്വങ്ങൾ ഏത് വിധേയനെയും വിപണിയെ സ്വാധീനിക്കാം.

അങ്ങനെ എന്തെങ്കിലും തകർച്ചകൾ വന്നാൽ അത് താൽക്കാലികമാണോ അല്ലെങ്കിൽ എത്ര കാലം തുടരും ഇങ്ങനെ ഉള്ള കാര്യങ്ങളൊന്നും ചിന്തിക്കാതെ കയ്യിലുള്ള നിക്ഷേപമെല്ലാം വിറ്റൊഴിയുന്ന പ്രവണത ഒഴിവാക്കാം .

മ്യൂച്ചൽ ഫണ്ടിലെ വെറും 10,000 രൂപയുടെ ഒരു ഒറ്റത്തവണ നിക്ഷേപം ,1996 ജനുവരിയിൽ നിക്ഷേപിച് , 2009 ജനുവരിയിൽ പിൻവലിച്ചിരുന്നുവെങ്കിൽ കിട്ടുമായിരുന്നത് 32 ലക്ഷത്തിലേറെയാണ് (32,27,490)

ഈ കാലയളവിൽ ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ വിപണി കടന്ന് പോയിട്ടുണ്ട് . അപ്പോഴൊക്കെ ആശങ്കപ്പെടാതെ നിക്ഷേപം കൈവശം വെച്ചവർക്കേ ഇത്രയും വലിയ നേട്ടം സ്വന്തമാക്കാൻ കഴിയുള്ളൂ .

Step – 3
Emergency fund – ഉണ്ടാക്കുക

മലയാളികളിൽ നല്ലൊരു ശതമാനവും ശമ്പളക്കാരാണ്. ശമ്പളം മുടങ്ങുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്‌താൽ എങ്ങനെ ജീവിക്കുമെന്ന് ഒരു ഐഡിയയും ഇല്ല . അസുഖങ്ങൾ വന്ന് ആശുപത്രിയിലായാലും മതി നമ്മുടെ ബജറ്റിന്റെ താളം തെറ്റാൻ.


അത് കൊണ്ട് ഒരു എമർജൻസി ഫണ്ട് ന് രൂപം കൊടുക്കേണ്ടത് അത്യാവശ്യമാണ് . പ്രതിമാസ ചെലവിന്റെ ആറിരട്ടിയാണ് ഇത്തരം ഫണ്ട് ആയി സൂക്ഷിക്കേണ്ടത് . ഇതുണ്ടാക്കാൻ ഈ മാസം മുതൽ തന്നെ ഒരു നിശ്ചിത തുക മാസ ശമ്പളത്തിൽ നിന്ന് ബാങ്ക് റിക്കറിംഗ് ഡെപ്പോസിറ്റ് ആയോ , ലിക്വിഡ് മ്യൂച്ചൽ ഫണ്ട് ആയോ നിക്ഷേപിക്കാം .

Step – 4
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മ്യൂച്ചൽ ഫണ്ട് SIP തുടങ്ങുക

നമ്മുടെ പൂർവ്വികന്മാർ കിട്ടുന്ന സമ്പാദ്യമൊക്കെ ബാങ്കിലിട്ട് FD ഇട്ടാണ് സമ്പത് ഉണ്ടാക്കിയിരുന്നത് . അന്ന് അതൊക്കെ മതിയായിരുന്നു . പക്ഷെ , ഇന്ന് ബാങ്ക് പലിശ നിരക്ക് അപര്യാപ്തമാണ്.

അത് കൊണ്ട് മ്യൂച്ചൽ ഫണ്ട് നിക്ഷേപം അത്യാവശ്യമാണ് . നമ്മുടെ ഓരോ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളും കണ്ടെത്തി ഒരു ഫിനാൻഷ്യൽ പ്ലാനറുടെ സഹായത്തോടെ ഓരോന്നിനും വേണ്ടി എത്ര ഇപ്പോൾ മാറ്റിവെക്കണമെന്ന് കണ്ടെത്തി നിക്ഷേപിച് തുടങ്ങുക .

Step – 5
മതിയായ ഇൻഷുറൻസ് സംരക്ഷണം ഉറപ്പ് വരുത്തുക

അപ്രതീക്ഷിതമായി വരുന്ന ഹോസ്പിറ്റൽ എമെർജൻസിസ്‌ കൈകാര്യം ചെയ്യുന്നതിനായി കുടുംബാന്ഗങ്ങളൊക്കെ കൊണ്ട് ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസ് എടുത്ത് വെക്കുന്നത് നന്നായിരിക്കും . ആദ്യമേ എടുത്തവർ മതിയായ കവറേജ് ഉണ്ടോ എന്നും കൂടെ ഉറപ്പ് വരുത്തുക .
മതിയായ കവറേജ് തരുന്ന ഒരു term ഇൻഷുറൻസ് കൂടെ എടുക്കുവാൻ ശ്രദ്ധിക്കണം .

നിങ്ങളുടെ അഭാവത്തിൽ നിങ്ങൾ ആശിച്ചത് പോലെ നിങ്ങളുടെ കുടുമ്പത്തിന് ജീവിക്കാൻ ഇത് വളരെ അത്യാവശ്യമാണ് .

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പാലിച്ചാൽ, നിങ്ങളുടെ സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കാനും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും കഴിയും.

സാമ്പത്തിക സുരക്ഷ ഒരു ദീർഘകാല യാത്രയാണ്. ഇത് ഒരു രാത്രികൊണ്ട് കൈവരിക്കാനാകില്ല. എന്നിരുന്നാലും, പരിശ്രമവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് നേടാൻ കഴിയും.

For more information contact,

Dreamiens LLP
Wealth Management Services
+91 99465 37777 | +91 80863 11999

× Chat with Us!