5 important reasons for taking a health insurance
ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്ത വ്യക്തിയുടെയും കുടുംബത്തിന്റെയും സമ്പത്തിനും സ്വത്തിനും കാവലായാണ് ഇൻഷുറൻസ് കമ്പനി പ്രവർത്തിക്കുന്നത്.
ഹെൽത്ത് ഇൻഷുറൻസ് അത് ഒരു സാമ്പത്തിക പരിചയാണ് നിങ്ങളുടെ സാമ്പത്തിക അടിത്തറ തകരാതിരിക്കാനുള്ള പരിച .
ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്ത വ്യക്തിയുടെയും കുടുംബത്തിന്റെയും സമ്പത്തിനും സ്വത്തിനും കാവലായാണ് ഇൻഷുറൻസ് കമ്പനി പ്രവർത്തിക്കുന്നത്. അവർക്ക് സംഭവിക്കുന്ന അപ്രതീക്ഷിത ഹോസ്പിറ്റൽ ചിലവുകളിൽ നിന്നും കമ്പനി ആ കുടുംബത്തെ സംരക്ഷിക്കുന്നു.
1. ആരോഗ്യമാണ് സമ്പത്ത് : നമ്മൾ നമ്മുടെ തന്നെ പ്രധാനപ്പെട്ട സ്വത്താണ്, മറ്റുള്ള സ്വത്തുക്കൾ ഇൻഷൂർ ചെയ്യുന്നതിന് മുമ്പ് നമ്മുടെ സ്വന്തം ആരോഗ്യം/ശരീരം പരിരക്ഷ നൽകിയോ എന്ന് ഉറപ്പുവരുത്തുക.
2. സാമ്പത്തിക ബാധ്യതക്കെതിരായ സംരക്ഷണം :
ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ മെഡിക്കൽ പരിചരണത്തിന്റെ ചിലവ് വളരെ ചിലവേറിയതാകും. ഇത് സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കും.
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഹെൽത്ത് ഇൻഷുറൻസ്.
3.മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ : ഹെൽത്ത് ഇൻഷുറൻസിന് പലപ്പോഴും മികച്ച ആരോഗ്യപരിരക്ഷാ സൗകര്യങ്ങൾ നൽകാനും അതുപോലെ തന്നെ അപ്പോയിൻമെന്റുകൾക്കും മറ്റു നടപടിക്രമങ്ങൾക്കും കുറഞ്ഞ കാത്തിരിപ്പ് സമയം നൽകുവാനും കഴിയും.
4.മെഡിക്കൽ രംഗത്തെ പണപ്പെരുപ്പം കൈകാര്യം ചെയ്യാൻ :
ഏഷ്യൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ Medical Inflation Rate ഉള്ള രാജ്യമാണ് ഇന്ത്യ (14% – in 2022). ഓരോ ചികിത്സക്കും ഉള്ള ചെലവുകൾ ദിനംപ്രതി കൂടിവരുന്നു അതുകൊണ്ടുതന്നെ മെഡിക്കൽ ഇൻഷുറൻസിന്റെ ആവശ്യവും വർധിച്ചുവരുന്നു.
5 . മനസ്സമാധാനം : നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഹെൽത്ത് ഇൻഷുറൻസ് ഉള്ളത് നിങ്ങളുടെ സമ്മർദ്ദം കുറക്കുകയും അതുവഴി മനസ്സമാധാനം ഉണ്ടാവാനും കാരണമാകുന്നു.