899 രൂപയ്ക്ക് 15 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ…!! പോസ്റ്റ് ഓഫീസ് പദ്ധതിയുടെ വിശദ വിവരങ്ങൾ അറിയാം..
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന തപാൽ വകുപ്പിന്റെ കീഴിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി യഥാർത്ഥത്തിൽ ഉള്ളതാണോ ?
എന്തെല്ലാം ആണ് അതിന്റെ വിവരങ്ങൾ എന്ന് നോക്കാം…!
കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ കവറേജ് എന്ന രീതിയിലാണ് വീഡിയോകളിൽ എല്ലാം ഈ പദ്ധതി പ്രചരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.
തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്(IPPB) നൽകുന്ന ഈ ആരോഗ്യ ഇൻഷുറൻസ് ഒരു സൂപ്പർ ടോപ് അപ്പ് പ്ലാൻ ആണ്.
എന്താണ് സൂപ്പർ ടോപ് അപ്പ് പ്ലാൻ?
സാധാരണ പോളിസികളിൽ നിന്നും വ്യത്യസ്തമായി ടോപ്പ് അപ്പ് പ്ലാനുകളിൽ ഒരു ഡിഡക്ടബിൾ തുക പോളിസി ഹോൾഡർ തിരഞ്ഞെടുക്കണം.
തിരഞ്ഞെടുത്ത ആ തുകയ്ക്ക് മുകളിലുള്ള ചികിത്സ ചെലവുകൾക്ക് മാത്രം ഇത്തരം പ്ലാനുകൾ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഡിഡക്റ്റബിൾ തുക ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ ഒക്കെ പോളിസി ഹോൾഡർക്ക് സെറ്റ് ചെയ്യാം.
ഉദാഹരണത്തിന്, 2 ലക്ഷം ഡെഡക്റ്റുബിൾ തുക തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 2 ലക്ഷം വരെയുള്ള ഹോസ്പിറ്റൽ ബില്ലുകൾ ഈ പ്ലാൻ പ്രകാരം അയാൾ കയ്യിൽ നിന്ന് എടുക്കേണ്ടിവരും .അതിന് മുകളിലേക്ക് എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ മാത്രം ഈ പ്ലാൻ പ്രകാരം തിരഞ്ഞെടുത്ത കവറേജ് തുക വരെ ക്ലെയിം ചെയ്യാം.
ഒട്ടുമിക്ക ഇൻഷുറൻസ് കമ്പനികളും ടോപ്പ് അപ്പ് പ്ലാൻ വിതരണം ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള പരിമിതികൾ ഉള്ളത് കാരണം ടോപ്പ് അപ്പ് പ്ലാനുകൾക്ക് പ്രീമിയം വളരെ കുറവായിരിക്കും. തിരഞ്ഞെടുക്കുന്ന ഡെഡക്റ്റുബിൾ തുക അനുസരിച്ച് പ്രീമിയത്തിൽ മാറ്റങ്ങൾ ഉണ്ടാകും .
പോസ്റ്റ് ഓഫിസ് പദ്ധതിയിൽ എങ്ങനെ ചേരാം ?
18 മുതൽ 65 വയസ്സ് വരെയുള്ള IPPB (India post payment bank )അക്കൗണ്ട് ഹോൾഡർസ് ആയ എല്ലാവർക്കും പദ്ധതിയിൽ അംഗമാകാം. IPPB അക്കൗണ്ട് നിലവിൽ ഇല്ലാത്തവർക്ക് പുതുതായി അക്കൗണ്ട് എടുത്ത് കൊണ്ടും ചേരാം. ആധാർ പാൻ മറ്റ് ഡീറ്റെയിൽസുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും സീറോ ബാലൻസ് അക്കൗണ്ട് എടുക്കാം.
5,10,15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ലഭിക്കുന്ന രീതിയിൽ പോളിസി തിരഞ്ഞെടുക്കാം.
വ്യക്തിഗത പോളിസി ആയും ഫാമിലിയായും ഈ സ്കീമിൽ അംഗമാകാവുന്നതാണ് .
നിലവിൽ ചെറിയ കവറേജിൽ ഹെൽത്ത് ഇൻഷുറൻസ് എടുത്തവർക്ക് ചെറിയ പ്രീമിയത്തിൽ കവറേജ് കൂട്ടാൻ വേണ്ടിയും ഈ സ്കീമിൽ അംഗമാകാം.
ആരോഗ്യപരിരക്ഷയ്ക്ക് നിർബന്ധമായും പ്രാധാന്യം കൊടുത്തിരിക്കേണ്ട ഈ കാലത്ത് ഇതുവരെ ഒരു പ്ലാനും എടുക്കാത്തവർക്ക് എന്തെങ്കിലുമൊക്കെ ഉണ്ടല്ലോ എന്ന് സമാധാനിക്കാനും ഈ സ്കീം ധാരാളം..!