Manage your finance in 3 simple ways

“അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ ഉടനെ തന്നെ ആവശ്യമുള്ള സാധനങ്ങൾ വിൽക്കേണ്ടി വരും.”

ഒട്ടുമിക്ക ആൾക്കാർക്കും ഉള്ള ഒരു സംശയമാണ് സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യുക എന്നത്. സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യുക എന്നത് അറിയുന്ന ഒരാൾക്ക് മാത്രമേ ജീവിതത്തിൽ സമ്പത്ത് ഉണ്ടാക്കാൻ അത് നിലനിർത്താനും സാധിക്കുകയുള്ളൂ. അല്ലാത്തവർക്ക് വരുമാനം വെറും കണ്ണുനീർ പോലെ യും ചിലവുകൾ വിയർപ്പുതുള്ളികൾ പോലെയും ആവും. കണ്ണുനീർത്തുള്ളി നമ്മുടെ കണ്ണിൽ നിന്ന് മാത്രമേ വരുന്നുള്ളൂ വിയർപ്പുതുള്ളികൾ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്നതാണ്. സമ്പത്ത് എന്നത് ആരുടെയും കുത്തകയല്ല, അത് എല്ലാരും ഉണ്ടാക്കിയെടുക്കുന്നത് തന്നെയാണ്. ഒരാൾ സമ്പന്നൻ ആയിട്ടുണ്ടെങ്കിൽ അയാൾ ഏതെങ്കിലും തെറ്റായ രീതിയിലാണ് അല്ലെങ്കിൽ വല്ല തട്ടിപ്പോ വെട്ടിപ്പോ നടത്തിയാണ് അദ്ദേഹം കാശ് ഉണ്ടാക്കിയിട്ടുണ്ടാവുക എന്നൊക്കെ ഉള്ള തെറ്റിദ്ധാരണകളാണ് പലർക്കും ഉണ്ടാവുക. സമ്പത്ത് ഉണ്ടാക്കുവാൻ വേണ്ടി അയാൾ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങളാണ് പിന്തുടർന്നത് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത് എന്നുള്ള കാര്യങ്ങൾ ഒന്നും നമ്മൾ അന്വേഷിക്കാൻ പോകാറില്ല. എന്നാൽ സമ്പന്നർ എങ്ങനെ സമ്പത്തുണ്ടാക്കുന്നു അവർ എങ്ങനെ അത് നിലനിർത്തുന്നു എന്നൊക്കെ ഉള്ള ചില കാര്യങ്ങളൊന്ന് മനസ്സ് വെച്ച് പഠിച്ചാൽ തന്നെ ഏതൊരു സാധാരണക്കാരനും സമ്പത്ത് സൃഷ്ടിക്കാവുന്നതാണ്. സമ്പത്ത് കൈകാര്യം ചെയ്യുന്നതിന്ന് പഠിച്ചെടുത്ത് പ്രാവർത്തികമാക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. ഈ കഴിവ് ആർക്കും ജന്മസിദ്ധമായി കിട്ടുന്ന ഒന്നല്ല നമ്മൾ ആർജ്ജിച്ചെടുക്കേണ്ട ഒന്ന് തന്നെയാണ്. അതിനുവേണ്ടി നമ്മൾ അടിസ്ഥാനമായി ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങളാണ് ചുവടെ വിവരിച്ചിട്ടുള്ളത്. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ നമ്മുടെ സമ്പത്ത് കൈകാര്യം ചെയ്യാനും സമ്പാദ്യം ഉണ്ടാക്കാനും നമുക്ക് സാധിക്കും.

1.CREATE A DAILY ACCOUNTS.

ആദ്യത്തേതും Important ആയിട്ടുള്ള ഒരു സ്റ്റെപ്പ് ആണ് ഇത്. ദിവസേനയുള്ള നിങ്ങളുടെ വരവ് ചിലവുകൾ രേഖപ്പെടുത്തുക എന്നത്. നമ്മുടെ ദൈനംദിന ചിലവ് വരവുകളും അറിഞ്ഞാൽ മാത്രമേ നമുക്ക് നല്ലൊരു ബഡ്ജറ്റ് ഉണ്ടാക്കാനാകൂ. അതു മുഖേന മാത്രമേ സമ്പത്ത് ഏതൊക്കെ രീതിയിൽ ഉണ്ടാക്കാൻ ആകും എന്ന് നമുക്ക് അറിയാൻ പറ്റുകയുള്ളൂ. ഇതിനു വേണ്ടി നമ്മുടെ ദൈന്യന്ദിന ജീവിതത്തിൽ വരുന്ന എല്ലാ വരവ് ചിലവ് കണക്കാക്കുകയും കൃത്യമായി രേഖപ്പെടുത്തി വെക്കുകയും ചെയ്യണം. എങ്കിലേ നിങ്ങൾക്ക് അനുസരിച്ചുള്ള ബഡ്ജറ്റ് ഉണ്ടാക്കാൻ ആകൂ. ചെലവുകൾ നോട്ട്ബുക്ക് വഴിയോ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴിയോ നിങ്ങൾക്ക് രേഖപ്പെടുത്താൻ ആകും. Mobile app: ( money manager expenses).

2.CREATE A MONTHLY AND YEARLY BUDGET.

ഇംപോർട്ടന്റ് ആയിട്ടുള്ള അടുത്ത സ്റ്റെപ്പാണ് സ്വന്തമായി ഒരു ബഡ്ജറ്റ് ക്രിയേറ്റ് ചെയ്യുക എന്നത്. നിങ്ങളുടെ ഡെയിലി അക്കൗണ്ട് പരിശോധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അനുസരിച്ചുള്ള ഒരു ബഡ്ജറ്റ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. തുടക്കത്തിൽ ഒരുപാട് പിഴവുകൾ കണ്ടേക്കാം എങ്കിലും അത് തുടരെ തുടരെ ചെയ്യുകയാണെങ്കിൽ കൃത്യമായുള്ള ഒരു ബഡ്ജറ്റിങ്ങിലേക്ക് നിങ്ങൾക്ക് എത്തിച്ചേരാൻ കഴിയും. ബഡ്ജറ്റ് രണ്ടുതരത്തിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും Monthly and Yearly Budget. Monthly budget – ൽ നിങ്ങൾക്ക് ഒരു മാസം എത്ര ചെലവുകൾ ഉണ്ടെന്നൊക്കെയുള്ള കാര്യങ്ങൾ കൊടുക്കേണ്ടത്. Yearly budget – ൽ പൊതുവേ വർഷത്തിലൊരിക്കൽ വരുന്ന ചെലവുകൾ ആണ് രേഖപ്പെടുത്തേണ്ടത് ഉദാ: vehicle insurance, health insurance, renewals etc…

3.CONTROL YOUR IMOTION.

മുമ്പ് പറഞ്ഞ രണ്ടു കാര്യങ്ങളും ഭംഗിയായി ചെയ്താലും ചില ആളുകൾക്ക് സമ്പത്ത് സൃഷ്ടിക്കാൻ ബുദ്ധിമുട്ടുണ്ടാകും കാരണമെന്തെന്നാൽ അവർക്ക് അവരുടെ Imotions Control ചെയ്യാൻ പറ്റാത്തവരായിരിക്കും. നിങ്ങളുടെ ഓരോ ചിലവുകളും Categorize ചെയ്ത് തരOതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉദാഹരണത്തിന് Tv , Reacharge, Electricity bill and Water bill ഇതെല്ലാം Utilities എന്ന Category ൽ ഉൾപ്പെടുത്താം. അതുപോലെ groceries,food, travel and entertainment ഇങ്ങനെ ഓരോ category ആയി ചിലവുകൾ രേഖപ്പെടുത്തുക. ഇതുവഴി ആവശ്യങ്ങൾക്കാണോ അനാവശ്യങ്ങൾക്കാണോ അധികം ചിലവാക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. ഒരിക്കലും നമ്മുടെ സാമ്പത്തിക ഭദ്രത തകരുന്ന രീതിയിൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള Spending Habits ചെയ്യാതിരിക്കുക. അടിസ്ഥാന ചിലവുകൾ കഴിഞ്ഞ് സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ മാത്രം മറ്റുള്ളതിന് വേണ്ടി ചെലവഴിക്കുക. അല്ലെങ്കിൽ പ്രശസ്ത ഇൻവെസ്റ്റർ Warren buffet പറഞ്ഞതുപോലെ “അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ ഉടനെ തന്നെ ആവശ്യമുള്ള സാധനങ്ങൾ വിൽക്കേണ്ടി വരും.”
× Chat with Us!