മ്യൂച്ചൽ ഫണ്ട് ശെരിയാണ്…! നിങ്ങളുടെ കാര്യത്തിലോ…?

അടുത്ത കാലങ്ങളിലായി മ്യൂച്ചൽ ഫണ്ട് സഹീഹേ..എന്ന ക്യാമ്പയിൻ സാധാരണക്കാർക്കിടയിൽ മികച്ച രീതിയിൽ ബോധവൽക്കരണം നടത്തി വരുന്നുണ്ട്.
ഇത് സാധാരണക്കാർക്കിടയി ഈ ഒരു നിക്ഷേപമാർഗം ചർച്ച ചെയ്യപ്പെടാനും കൂടുതൽ പഠിച്ച് അതിലേക്ക് നിക്ഷേപം നടത്തി സമ്പത്ത് സൃഷ്ടിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നു.
ഇതിന് നേതൃത്വം നൽകുന്നത് ആംഫി ( അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട് ഇൻ ഇന്ത്യ -AMFI )യാണ്.
മ്യൂച്ചൽ ഫണ്ട് ബിസിനസിന്റെ വളർച്ചക്കും അസറ്റ് മാനേജ്മെന്റിന്റെ കമ്പനികൾക്കും വിതരണക്കാർക്കും , ഒപ്പം നിക്ഷേപകർക്കും കൂടി പ്രവർത്തിക്കുന്ന മ്യൂച്ചൽ ഫണ്ട് കമ്പനികൾ സംയോജിതമായി നിർമ്മിച്ച സംഘടനയാണ് ആംഫി(AMFI).
ഇന്ന് രാജ്യത്ത് 22 കോടി മ്യൂച്ചൽ ഫണ്ട് ഫോളികളുമായി
68 ലക്ഷം കോടി നിക്ഷേപം മ്യൂച്ചൽ ഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്നുണ്ട് .ഈ നിക്ഷേപകർക്കൊക്കെ മ്യൂച്ചൽ ഫണ്ട് ശരിയാകുന്നുണ്ടെങ്കിൽ നിങ്ങൾക്കും ശരിയാകും….!
എന്തുകൊണ്ട് നിങ്ങൾക്കും ശരിയാകുന്നു..!
ലോകത്തിലെ ഏറ്റവും വേഗം വളരുന്ന രാജ്യം എന്ന നേട്ടവുമായി ഇന്ത്യ മുന്നേറുമ്പോൾ അതിന്റെ നേടമെടുക്കാൻ നമുക്ക് മുൻപിലുള്ള എക വഴി ഓഹരി നിക്ഷേപം മാത്രമണ്.
നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കുക എന്ന് പറഞ്ഞാൽ സാധാരണക്കാരെ സംബന്ധിച്ച് വളരെ റിസ്ക് കൂടിയ ഒരു കാര്യമായിരിക്കാം. ഓഹരി വിപണിയെ അടുത്തറിയാത്ത, അതിന് വേണ്ട വൈദക്ത്യവും പരിജ്ഞാനവും ഇല്ലാതെ നേരിട്ട് നിക്ഷേപം നടത്തുന്നത് കണ്ണ് കെട്ടി റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിന് തുല്യമാണ്.
അതിനാൽ നേരിട്ട് ഓഹരിയിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റാത്തവർക് വേണ്ടിയാണ് ഇക്വിറ്റി മ്യൂച്ചൽ ഫണ്ട് ഉള്ളത്.
മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത് പ്രസ്തുത ഫണ്ടുകൾ നിയന്ത്രിക്കുന്ന ഫണ്ട് മാനേജർസ് ആണ് .
ഈ മേഘലയിൽ വർഷങ്ങളുടെ എക്‌സ്‌പീരിയൻസും പ്രത്യേക വൈദക്ത്യവും പരിജ്ഞാനവും ഉള്ളവരായിരിക്കും അവർ.
നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് ഒരു നിക്ഷേപകന്റെ ഉത്തരവാദിത്വം.
ദീർഘകാലാടിസ്ഥാനത്തിൽ ഭൂമി, സ്വർണം, F.D എന്നിവയെ അപേക്ഷിച്ച് ഒട്ടേറെ ഗുണങ്ങൾ ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾക്കുണ്ട് . അവയിൽ ചിലത് താഴെ കൊടുക്കുന്നു.
- ദീർഘകാലത്തേക്ക് കോമ്പൗണ്ടിംഗ് കൊണ്ടുണ്ടാകുന്ന നിക്ഷേപത്തിലെ വളർച്ച അത്ഭുതകരമാണ് .
- ഏത് സമയത്തും വിറ്റു പണം നേടാനുള്ള സൗകര്യo.
- സ്വർണ്ണം വിൽക്കാൻ ചെന്നാൽ അന്നത്തെ വിപണി വിലയേക്കാൾ കുറവ് മാത്രമേ കിട്ടൂ. മ്യൂച്ചൽ ഫണ്ടിന്റെ കാര്യത്തിൽ അന്നത്തെ വില (NAV)ഏതാണോ അത് തന്നെ കിട്ടും
- ആദായ നികുതി കഴിഞ്ഞുള്ള നേട്ട മെടുത്താലും ഓഹരി മ്യൂച്ചൽ ഫണ്ടുകളുടെ തട്ട് താഴെ തന്നെ നിൽക്കും.
- എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന അസറ്റ്, ഭൂമിയോ,ഫ്ലാറ്റോ പോലെയുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപം ആവശ്യമുള്ളപ്പോൾ വിൽക്കാൻ സമയം വാങ്ങാൻ ആളെ കിട്ടില്ല. ഇനി കിട്ടിയാൽ തന്നെ പ്രതീക്ഷിക്കുന്ന വില കിട്ടില്ല.
ഇവ കൈകാര്യം ചെയ്യാനും അനന്തരാവകാശികർക്ക് കൈമാറാനും പല ബുദ്ധിമുട്ടുകൾ ഉണ്ട്. മ്യൂച്ചൽ ഫണ്ട് നോമിനിയെ വെച്ചാൽ മാത്രം മതി .etc.
മിച്ചം പിടിക്കാൻ നമ്മൾ മുന്നിൽ തന്നെയാണ്, പക്ഷേ ശരിയായ രീതിയിൽ അത് നിക്ഷേപിച്ചില്ലെങ്കിൽ മിച്ചം പിടിച്ചു ദരിദ്ര്യരാവുന്നരുടെ കൂട്ടത്തിലായിരിക്കും നിങ്ങൾ.
പണപ്പെരുപ്പം എന്ന വില്ലനെ മലർത്തിയടിച് ദരിദ്രരാവാതിരിക്കാൻ ഇക്വിറ്റി നിക്ഷേപത്തിന് നിങ്ങളുടെ നിക്ഷേപങ്ങളിൽ നല്ല പങ്ക് കൊടുത്തേ മതിയാകൂ. …!