Mon - Sat : 9:30AM - 6:00PM
Kottakkal, Kozhikode, Thrissur
+91 80864 11999
+91 80863 11999
Have Any Questions?

സ്വർണ്ണ തിളക്കം മ്യൂച്ചൽ ഫണ്ടിലൂടെ !!

Oct 03, 2025 .

സ്വർണ്ണ തിളക്കം മ്യൂച്ചൽ ഫണ്ടിലൂടെ !!

 

മലയാളിയുടെ പ്രിയപ്പെട്ട അസറ്റ് ക്ലാസായ സ്വർണ്ണം അതിന്റെ ഉയരങ്ങൾ താണ്ടി മുന്നേറികൊണ്ടിരിക്കുകയാണ് . കഴിഞ്ഞ ഒരു വർഷത്തെ കണക്ക് നോക്കിയാൽ 50 ശതമാനത്തിലേറെയാണ് സ്വർണ്ണം നിക്ഷേപകർക്ക് ലാഭം നൽകിയിട്ടുള്ളത്.
അതായത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1,50,000 -ലും അധികമാക്കി ഈ മഞ്ഞലോഹം. 3, 5, 10 വർഷത്തേക്ക് യഥാക്രമം 29%, 16.5%, 15.9% ശരാശരി റിട്ടേൺ നൽകാനും സ്വർണ്ണത്തിന് കഴിഞ്ഞു.

ലോക രാജ്യങ്ങളുടെ ഡോളർ അനുകൂല റിസേർവിൽ നിന്നും ഗോൾഡ് റിസേർവിലേക്കുള്ള മാറ്റവും , കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് കുറയ്ക്കലും മറ്റു അനിശ്ചിതാവസ്ഥയുമൊക്കെയാണ് സ്വർണ്ണം റോക്കറ്റിലേറാൻ കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വർണ്ണത്തിൽ ഇതിനകം തന്നെ വർദ്ധനവുണ്ടായതിനാൽ ഭാവിയിലെ വർദ്ധനവ് മിതമായിരിക്കുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു , എന്നിരുന്നാലും നിക്ഷേപ പോർട്ട്‌ഫോളിയോയുടെ 10%, 15 % സേഫ് ഹെവൻ അസറ്റ് ക്ലാസ്സായ സ്വർണ്ണത്തിൽ ആയിരിക്കുന്നത് എപ്പോഴും നല്ലതാണ്.

ഡിജിറ്റലായി സ്വർണത്തിൽ ഏറ്റവും എളുപ്പം നിക്ഷേപിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ഗോൾഡ് മ്യൂച്ചൽ ഫണ്ടുകൾ ചെയ്യുന്നത്.

എന്താണ് ഗോൾഡ് മ്യൂച്ചൽ ഫണ്ടുകൾ? സ്വർണ്ണ വിലയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മ്യൂച്ചൽ ഫണ്ടുകളാണ് ഇവ, ഒട്ടുമിക്ക മ്യൂച്ചൽ ഫണ്ട് കമ്പനികൾക്കും ഗോൾഡ് സ്‌കീം ഉണ്ട്, അതാത് കമ്പനികളിലെ ഗോൾഡ് ETF – കൾ വഴിയാണ് സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നത്.

പ്രധാന ഗുണങ്ങൾ:

ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കാം:
SIP വഴി ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കാം (മിനിമം തുക 500 രൂപ )

ഉയർന്ന ലിക്വിഡിറ്റി:
വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ വിറ്റഴിക്കാനാകും.

സുരക്ഷിതത്വം:
ഫിസിക്കൽ ഗോൾഡ് വാങ്ങുമ്പോഴുണ്ടായേക്കാവുന്ന റിസ്ക് ഒഴിവാക്കാം.

കുറഞ്ഞ ചിലവ്:
GST-യോ പണിക്കൂലിയോ ഇല്ലാതെ കുറഞ്ഞ ചിലവിൽ നിക്ഷേപം നടത്താം.

സ്വർണ്ണം എന്നും അതിന്റെ മൂല്യം നിലനിർത്തുന്ന അസറ്റ് ക്ലാസ്സായതിനാൽ പോർട്ടഫോളിയോ വൈവിധ്യവത്കരണത്തിനും നല്ല രീതിയിൽ സഹായിക്കും. ഗോൾഡ് മ്യൂച്ചൽ ഫണ്ട് വഴി ചെറുതായിട്ടാണെങ്കിലും ഭാവിയിലേക്ക് സുരക്ഷിതമായ സ്വർണ്ണ സമ്പാദ്യം ഒരുക്കാം.

 

Author: Abbas A

Investment Manager

Leave a comment

Your email address will not be published. Required fields are marked *

Cart (0 items)

Dreamiens is a certified wealth management firm we provide Professional Financial Planning.

Contact Info

Mon - Sat : 09:30AM - 06:00PM
+91 80863 11999 (INDIA)
+91 80864 11999 (INDIA)
+966 56 340 7929 (KSA)
+971 56 758 5237 (UAE)
+971 54 504 2047 (UAE)

Office Address

Malappuram Office: Near Federal Bank, Ground Floor, Abida Tower, Tirur Road, Kottakkal, Pin : 676 503
Calicut Office: HiLite Business Park, Near HiLite Mall, Thondayad ByPass, Calicut, Kerala PIN :673 014
Thrissur Office: IT Park, MG Road, Thrissur, Kerala PIN 680001