നിലവിലെ ഹെൽത്ത് ഇൻഷുറൻസിൽ തൃപ്തനല്ലെ ? പോർട്ട് ചെയ്യാം ,മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാം….

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ സേവനത്തിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ ,കൂടുതൽ മികച്ചതെന്ന് തോന്നുന്ന കമ്പനിയിലേക്ക് തികച്ചും സൗജന്യമായി തന്നെ പോർട്ട് ചെയ്യാം . മൊബൈൽ നമ്പർ പോർട്ട് ചെയ്ത് നിലവിലെ നമ്പർ മാറാതെ തന്നെ മറ്റൊരു കമ്പനിയുടെ സേവനം തിരഞ്ഞെടുക്കുന്ന പോലെ ഇൻഷുറൻസിലും ഇത് സാധ്യമാണ് .
ഇൻഷുറൻസ് റെഗുലേറ്ററായ IRDAI -യുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച രാജ്യത്തെ എല്ലാ ആരോഗ്യ പോളിസികളിലും സൗജന്യ പോർട്ടിങ് സാധ്യമാണ് .

ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല
പഴയ പോളിസിയിലെ ആനുകൂല്യങ്ങളും നേട്ടങ്ങളും തുടർന്നും ലാഹിക്കും , ഉദാഹരണത്തിന് 20 % NO CLAIM BONUS – നിങ്ങൾക്ക് ഉണ്ടെങ്കിൽ പോർട്ട് ചെയ്ത് കിട്ടുന്ന പോളിസിയിലും ഇത് ലഭിക്കും.

വെയിറ്റിംഗ് പിരീഡിന്റെ തുടർച്ച
പഴയ പോളിസി എടുത്ത് എത്ര കാലം തുടർന്നിട്ടുണ്ടോ അതിന്റെ തുടർച്ചയായിത്തന്നെ പുതിയ പോളിസിയിലും ആനുകൂല്യം ലഭിക്കും . ഉദാഹരണത്തിന് നിലവിലുള്ള രോഗത്തിന് 3 വർഷം waiting period കഴിഞ്ഞാൽ പുതിയതിലേക്ക് പോർട്ട് ചെയ്യുന്നതെങ്കിൽ പുതിയതിൽ വെയ്റ്റിംഗ് പീരീഡ് ബാധകമല്ല .

മികച്ചതിലേക്കും മാറ്റാം
പരാതി ഉണ്ടെങ്കിൽ മാത്രമല്ല നിലവിലുള്ള നിങ്ങളുടെ പ്ലാൻ വിശകലനം ചെയ്ത് താരതമ്യേന ഫീച്ചറുകൾ കൂടുതലുള്ള പ്രീമിയം കുറച്ചുള്ള പോളിസിയിലേക്കും മാറാനാകും

വർഷങ്ങൾക്ക് മുമ്പ് പോളിസി എടുത്തവർക്കും പുതിയ കാലത്തിന്റെ പ്ലാനിലേക്ക് മാറാനും പോർട്ടിങ് ആശ്വാസകരമാണ് .
ഫാമിലി/ഗ്രൂപ്പ് ഹെൽത്ത് പ്ലാനുകളും ഇത് പോലെ പോർട്ടിങ് സാധ്യമാണ് .

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പ്രീമിയത്തിലെ വ്യത്യാസത്തിലുപരി പുതിയ പോളിസിയിലെ ആനുകൂല്യങ്ങൾ , സേവനങ്ങൾ നിലവിലുള്ളതുമായി താരതമ്യം ചെയ്യുക .
  • ഇൻഷുറൻസ് ലഭ്യമാകുന്ന ആശുപത്രി ശ്രിംഖലകളെ പറ്റി ധാരണ വേണം .
  • പുതിയ കമ്പനിയുടെ claim settlement ratio റെക്കോർഡ് പരിശോധിക്കുക, 70 -90 % ICR (incurred claim ratio ) ആണ് ഉചിതം .
  • നിലവിലുള്ള പോളിസിയുടെ കാലയളവ് അവസാനിക്കുന്നതിന് 45 ദിവസം മുൻപെങ്കിലും പോർട്ടിങ്ങിനുള്ള നടപടികൾ ആരംഭിക്കണം .

എങ്ങനെ അപേക്ഷിക്കണം
മാറാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ വെബ്സൈറ്റിലോ /ബ്രാഞ്ചിലോ അപേക്ഷിക്കാം . നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച ശേഷം ആണ് പോർട്ടിങ് അനുവദിക്കുക . പുതിയ കമ്പനിക്ക് ആവശ്യമായ രേഖകളെല്ലാം നിലവിലുള്ള കമ്പനി IRDAI – യുടെ പോർട്ടൽ വഴി 7 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് നിയമം .
നിങ്ങളുടെ വിവരങ്ങൾ എല്ലാം ലഭിച്ച ശേഷം പോർട്ടിങ് സ്വീകരിക്കണോ വേണ്ടയോ എന്ന് 15 ദിവസത്തിനുള്ളിൽ കമ്പനി തീരുമാനിക്കണം , അല്ലാത്ത പക്ഷം അപേക്ഷ നിർബന്ധമായും അംഗീകരിക്കേണ്ടി വരും .

Write a comment

Your email address will not be published. Required fields are marked *

× Chat with Us!