10000 രൂപയുടെ SIP കോടീശ്വരനാക്കിയ കഥ ; “ദ പവർ ഓഫ് മറവി “
മറവി പലപ്പോഴും അനുഗ്രഹമാണെന്ന് പറയുന്നത് ശരി തന്നെയാണ് . നിക്ഷേപങ്ങളുടെ കാര്യം എടുത്താലും അത് അങ്ങനെ തന്നെ ,നിക്ഷേപിക്കാൻ മറക്കുന്നവരുടെ കാര്യത്തിലല്ല, നിക്ഷേപിച്ചിട്ട് മറക്കുന്നവരുടെ കാര്യത്തിലാണെന്ന് മാത്രം .
അത് പോലെ മറവി ഒരു അനുഗ്രഹമായ കഥ ഞങ്ങളുടെ ഒരു സഹപ്രവർത്തകൻ കഴിഞ്ഞ വർഷം നടന്ന അസോസിയേഷൻ മീറ്റിംഗിനിടെ പങ്കി ടുകയുണ്ടായി .
അയാളുടെ ഒരു കസ്റ്റമർ തന്റെ 10000 രൂപയുടെ SIP ഇൻവെസ്റ്റ്മെന്റ് മറന്ന് പോയത് കൊണ്ട് കോടീശ്വരനായ കഥയാണ് ഞങ്ങളുമായി പങ്ക് വെച്ചത് .
ലോങ്ങ് ടെം ഇൻവെസ്റ്റ്മെന്റിന്റെയും അത് മൂലം മ്യൂച്ചൽ ഫണ്ടിൽ നിന്ന് കിട്ടുന്ന പവർ ഓഫ് കോംപൗണ്ടിങ്ങിന്റെയും റിയൽ ലൈഫ് കഥ തന്നെയാണിതെന്ന് പറയാം .
2008 -ൽ ആണ് 10000 രൂപയാണ് SIP അദ്ദേഹത്തിന്റെ കസ്റ്റമർ ആദ്യമായി തുടങ്ങിയത് . NAV വില 11 – ൽ നിൽക്കുന്ന ഒരു മിഡ് ക്യാപ് ഫണ്ടിൽ ആയിരുന്നു അയാൾ നിക്ഷേപം തുടങ്ങിയത് .
2013 വരെ അദ്ദേഹത്തിന്റെ ഉപദേശത്തോടു കൂടി അച്ചടക്കത്തോടെ നിക്ഷേപം കസ്റ്റമർ തുടർന്ന് കൊണ്ട് പോയി . അത് വരെ നിക്ഷേപിച്ചത് 6 ലക്ഷം ആയിരുന്നു . അപ്പോഴേക്കും ഫണ്ടിന്റെ NAV 17 ലേക്ക് എത്തിയിരുന്നു .
ഇതിന് ശേഷം കസ്റ്റമർ അയാളുടെ ജോലി ആവശ്യാർഥം കുവൈത്തിലേക്ക് നീങ്ങി, ഇതോടെ കസ്റ്റമറുമായുള്ള കണക്ഷൻ അദ്ദേഹത്തിനില്ലാതെയായി , പല തവണ ശ്രമിച്ച് നോക്കിയെങ്കിലും ഒരു വിവരവും ഇല്ല . തന്റെ ജോലിയുമായി തിരക്കിലേർപ്പെട്ട കസ്റ്റമറും നിക്ഷേപത്തിന്റെ കാര്യം പാടെ മറന്ന് പോയി ,അത് കൊണ്ട് അയാളും തന്റെ നിക്ഷേപത്തിന്റെ കാര്യം അന്വേഷിക്കാൻ വിട്ട് പോയി .
വർഷങ്ങൾ കഴിഞ്ഞ് അയാൾ 2022 ൽ ഇന്ത്യയിൽ തിരിച്ചെത്തി . പോസ്റ്റൽ വഴി വന്ന സ്റ്റേറ്റ്മെന്റ് കോപ്പി കണ്ട് പെട്ടെന്ന് തന്റെ പഴയ നിക്ഷേപത്തിന്റെ ഓർമ വന്ന് അന്വേഷിക്കാൻ അഡ്വൈസറെ തേടി എത്തി .
വർഷങ്ങൾ കഴിഞ്ഞ് കണ്ട ഇരുവരും സൗഹൃദ സംഭാഷണം കഴിഞ്ഞ് നിക്ഷേപത്തിന്റെ വാല്യൂ ചെക്ക് ചെയ്തപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി . അയാളുടെ ആ ചെറിയ നിക്ഷേപം അപ്പോൾ 1 കോടിയിലധികമായിരിക്കുന്നു . ഇത് കണ്ട് തല്പരനായ അയാൾ ആ നിക്ഷേപം തുടർന്നു . ഇന്ന് ആ നിക്ഷേപത്തിന്റെ മൂല്യം ഏകദേശം ഒന്നര കോടിയിലെത്തി.
അങ്ങനെ നിക്ഷേപകൻ തനിക്ക് മാസം ഒരു വരുമാനം ഇതിൽ നിന്നും വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം 1 ലക്ഷം രൂപ നിക്ഷേപകന് മാസം കിട്ടുന്ന രീതിയിൽ SWP (സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ ) രജിസ്റ്റർ ചെയ്ത് കൊടുത്തു . SWP പ്രകാരം എല്ലാ മാസവും നിക്ഷേപകന് അദ്ദേഹത്തിന്റെ ഇൻവെസ്റ്റ്മെന്റിൽ നിന്ന് 1 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇപ്പോൾ പോയി കൊണ്ടിരിക്കുന്നുണ്ട് . കൂടാതെ അയാളുടെ നിക്ഷേപ മൂല്യം കാലങ്ങൾ കൊണ്ട് ഇനിയും വർധിപ്പിക്കാനും കഴിയും .
“ദ പവർ ഓഫ് കോംപൗണ്ടിങ്ങും ,ദ പവർ ഓഫ് മറവിയും ” ഒരുമിച്ച് വരുമ്പോഴുള്ള മാജിക് ആണ് നമ്മൾ ആ നിക്ഷേപകന്റെ കാര്യത്തിൽ കണ്ടത് .
” Componding is the eighth wonder of the world ” – Einstein
ലോകത്തെ 8 – മത്തെ അത്ഭുതമായാണ് കൊമ്പൗണ്ടിങ്ങിനെ ഐൻസ്റ്റീൻ വിശേഷിപ്പിച്ചത് .
ലോങ്ങ് ടെം ഇൻവെസ്റ്റ്മെന്റിൽ ആണ് കോംപൗണ്ടിങ് ഫലപ്രദമായി പ്രവർത്തിക്കുക , അത് കൊണ്ട് നിക്ഷേപങ്ങളൊക്കെ ലോങ്ങ് ടേമിലേക്ക് പ്ലാൻ ചെയ്യുക , നിക്ഷേപത്തിന് വരുന്ന മാജിക്കുകൾ നേരിട്ട് അനുഭവിച്ചറിയുക .