മക്കളും പഠിക്കട്ടെ മണി മാനേജ്‌മന്റ്
നമ്മളിൽ മിക്കവരെയും പോലെ , പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ ബാലപാഠങ്ങൾ പോലും അറിയാതെയാണ് നമ്മുടെ മക്കളും വളർന്ന് കൊണ്ടിരിക്കുന്നത് .
ഈ കാലത്ത് എല്ലാവരെയും പോലെത്തന്നെ നമ്മുടെ മക്കളും ഈ സ്‌കിൽ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് . എങ്കിലും സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ വിഷയത്തെ വേണ്ട പോലെ ഗൗരവത്തിൽ എടുക്കാത്തതായി കാണാം .
അത് കൊണ്ട് അവർ വളർന്ന് വരുമ്പോൾ നമ്മൾ തന്നെ ഇതിന്റെ ബാല പാഠങ്ങൾ പകർന്ന് കൊടുക്കുന്നത് അവരുടെ സാമ്പത്തിക ഭാവി പടുത്തുയർത്തുന്നതിന് ഏറെ പ്രയോജകരമാകും.
1 – പണത്തിന്റെ മൂല്യം അവരറിയണം
പണം സമ്പാദിക്കാൻ നമ്മളെടുക്കുന്ന പരിശ്രമങ്ങളും കഷ്ടപ്പാടുകളും അവരെ പറഞ്ഞറിയിക്കണം ഓൺലൈൻ സൈറ്റുകളിൽ നിന്നും മാതാപിതാക്കളുടെ കാർഡുകൾ വെച്ച് സാധനം വാങ്ങുന്ന കുട്ടികളുണ്ട് , ആ പണം എങ്ങനെ വരുന്നു എങ്ങനെ ഒക്കെ ചെലവാക്കണം എന്നത് അവരറിയണം . അതിലൂടെ പണത്തിന്റെ മൂല്യം അവർ തിരിച്ചറിയണം
2 -പിഴവുകൾ അറിയിക്കുക
നിങ്ങൾ ജീവിതത്തിൽ വരുത്തിയ ചെറുതും വലുതും ആയ സാമ്പത്തിക പിഴവുകൾ അവരെ അറിയിക്കുക . അതിനെ അതിജീവിച്ച രീതികളും മറ്റും മറ്റും അവരോട് പറയുക . ഇത് അവരിൽ കൗതുകമുണ്ടാക്കുകയും നിങ്ങൾ പഠിച്ച സാമ്പത്തിക അറിവുകൾ ചെറിയ രീതിയിലെങ്കിലും പകർന്ന് കൊടുക്കാനും സഹായിക്കും.
3 – സാമ്പത്തിക ചർച്ചകളിൽ പങ്കാളികളാക്കുക
സാമ്പത്തികപരമായ ഇടപാടുകൾ നടത്തുമ്പോളും ചർച്ചകൾ നടത്തുമ്പോളൊക്കെ കുട്ടികളെ കൂടി പങ്കാളികളാക്കുക . സാമ്പത്തിക കാര്യങ്ങളിൽ ഉപയോഗിക്കേണ്ട ശരിയായ വാക്കുകളും പണം കൈമാറ്റം ചെയ്യപ്പെടുന്ന രീതികളുമൊക്കെ അവർക്ക് കണ്ടും കേട്ടും പഠിക്കാൻ ഇത് സഹായകരമാകും .
4 – സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കാം.
വലിയ വിലപിടിപ്പുള്ള വസ്തുക്കൾ കുട്ടികൾ ആഗ്രഹിക്കാറുണ്ട്, വാങ്ങി കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും . അത്തരം വേളകളിൽ പണം സേവ് ചെയ്ത് എങ്ങനെയൊക്കെ ആഗ്രഹങ്ങൾ നിറവേറ്റാം എന്നതിനെ പറ്റി പറഞ്ഞ് കൊടുക്കാം .
അതിന് വേണ്ടി എത്രമാത്രം പണം വേണമെന്നും ആ പണം എങ്ങനെ സമ്പാദിക്കാമെന്നുമൊക്കെ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി അത് നിറവേറ്റാനായി സഹായിക്കാം.
ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ കുട്ടികളുടെ പണത്തോടുള്ള ഇടപെടലുകൾ നല്ല രീതിയില്ലാക്കാനും സാമ്പത്തിക അടിത്തറക്ക് പ്രാധാന്യം നൽകുന്ന നല്ലൊരു തലമുറ വാർത്തെടുക്കാനും മാതാ പിതാക്കൾ ശ്രദ്ധിക്കുക.