രാജ്യത്തിൻറെ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയ്ക്കൊപ്പം നമുക്കും വളരാം…!

Invits (Infra Structure Investment Trust ) പ്രഥമ ദൃഷ്ടിയിൽ ഒരു രാജ്യത്തിന്റെ പുരോഗതി കണക്കാക്കുന്നത് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയിലാണ്.ഇന്ത്യയെ പോലെ ഉയർന്ന ജനസംഖ്യയുള്ള രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾക്ക് ഗവൺമെന്റുകൾ കൊടുക്കുന്ന പ്രാധാന്യം ചെറുതല്ല. മികച്ച റോഡ് ,വൈദ്യുതി ഉത്പാദനം ,വാർത്താവിനിമയ സൗകര്യം ,വിതരണ ശൃംഖല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച തീർച്ചയായും ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് ആക്കം കൂട്ടുന്നതണ്. ഇത്തരം വികസന പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?   […]

899 രൂപയ്ക്ക് 15 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ…!! പോസ്റ്റ്‌ ഓഫീസ് പദ്ധതിയുടെ വിശദ വിവരങ്ങൾ അറിയാം..

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന തപാൽ വകുപ്പിന്റെ കീഴിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി യഥാർത്ഥത്തിൽ ഉള്ളതാണോ ? എന്തെല്ലാം ആണ് അതിന്റെ വിവരങ്ങൾ എന്ന് നോക്കാം…! കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ കവറേജ് എന്ന രീതിയിലാണ് വീഡിയോകളിൽ എല്ലാം ഈ പദ്ധതി പ്രചരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്(IPPB) നൽകുന്ന ഈ ആരോഗ്യ ഇൻഷുറൻസ് ഒരു സൂപ്പർ ടോപ് അപ്പ്‌ പ്ലാൻ ആണ്. എന്താണ് സൂപ്പർ ടോപ് അപ്പ്‌ പ്ലാൻ? സാധാരണ […]

ശരീഅത്ത് നിക്ഷേപ മാർഗ്ഗവുമായി പുതിയൊരു മ്യൂച്ചൽ ഫണ്ട് പദ്ധതി കൂടി……!

ഇസ്ലാം മതം വിശ്വാസപ്രകാരം ബിസിനസ് ചെയ്യുന്ന കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്ന തരം മ്യൂച്ചൽ ഫണ്ട് വിഭാഗമാണ് എത്തിക്കൽ അല്ലെങ്കിൽ ശരീഅ ഫണ്ട്. തഖ്‌വ അഡ്വൈസറി ആൻഡ് ശരീഅഃ ഇൻവെസ്റ്റ്മെന്റ് സൊല്യൂഷൻസ് (TASIS) അംഗീകാരത്തോടു കൂടിയാണ് ഇന്ത്യയിൽ ഇത്തരം മ്യൂച്ചൽ ഫണ്ട് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഈ വിഭാഗത്തിൽ പ്രധാനമായും രണ്ട് കമ്പനികളുടെ ഫണ്ടുകളാണ് നിലവിൽ ഉണ്ടായിരുന്നത്. Tata മ്യൂച്ചൽ ഫണ്ട്‌ കമ്പനിയുടെ Tata എത്തിക്കൽ ഫണ്ടും, Taurus മ്യൂച്ചൽഫണ്ട്‌ കമ്പനിയുടെ Taurus എത്തിക്കൽ ഫണ്ടും ആണ് അവ. 1996 […]

മ്യൂച്ചൽ ഫണ്ട് പിൻവലിക്കാം..! എപ്പോൾ..? എങ്ങനെ..? എന്തിന്..?

മ്യൂച്ചൽ ഫണ്ട് വിഡ്രോവൽ ശരിയായി പ്ലാൻ ചെയ്താൽ കിട്ടുന്ന നേട്ടങ്ങൾ വലുതാണ്. മ്യുച്ചൽ ഫണ്ട് എങ്ങനെ വാങ്ങാം എവിടെ നിന്ന് വാങ്ങാം ബെസ്റ്റ് എങ്ങനെ തിരഞ്ഞെടുക്കാം ഇങ്ങനെയുള്ള വിവരങ്ങളൊക്കെ ഇൻറർനെറ്റിൽ ഒരുപാട് ഉണ്ട് . എന്നാൽ ഏതെല്ലാം അവസരങ്ങളിൽ മ്യൂച്ചൽ ഫണ്ട് എക്സിറ്റ് ചെയ്യണമെന്നുള്ള വിവരങ്ങൾ കുറവാണ് .മ്യൂച്ചൽ ഫണ്ട് വിഡ്രോവൽ ചെയ്യേണ്ടിവരുന്ന ചില പ്രധാന സാഹചര്യങ്ങൾ നമുക്ക് നോക്കാം. 1 : നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുമ്പോൾ. ഇൻവെസ്റ്റ്മെൻറ് സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു ലക്ഷ്യം വെച്ചു […]

മ്യുച്ചൽ ഫണ്ടിലേറി മലയാളി.. ഫ്രം…കേരള…!

  മലയാളികൾക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തോടുള്ള കമ്പം എത്രത്തോളം എന്ന് കാണിക്കുന്ന രീതിയിലാണ് AMFI (Association of mutual funds in india )പുറത്തുവിടുന്ന പുതിയ കണക്കുകൾ. 85400 കോടി എന്ന സർവ്വകാല റെക്കോർഡിലാണ് ഒക്ടോബർ അവസാനത്തോടെ AMFI – പുറത്തുവിട്ട കണക്കുകളിൽ കേരളത്തിന്റെ ആകെ നിക്ഷേപം എന്ന് പറയുന്നത്. ഇതിൽ 84 ശതമാനവും ഓഹരിയധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകളും 16 ശതമാനം നോൺ ഇക്വിറ്റി ഫണ്ടുകളും ആണ്. കോവിഡിന് ശേഷമുള്ള മലയാളികളുടെ നിക്ഷേപ തീരുമാനങ്ങളിൽ വന്ന മാറ്റം […]

മക്കളും പഠിക്കട്ടെ മണി മാനേജ്‌മന്റ്

നമ്മളിൽ മിക്കവരെയും പോലെ , പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ ബാലപാഠങ്ങൾ പോലും അറിയാതെയാണ് നമ്മുടെ മക്കളും വളർന്ന് കൊണ്ടിരിക്കുന്നത് . ഈ കാലത്ത് എല്ലാവരെയും പോലെത്തന്നെ നമ്മുടെ മക്കളും ഈ സ്‌കിൽ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് . എങ്കിലും സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ വിഷയത്തെ വേണ്ട പോലെ ഗൗരവത്തിൽ എടുക്കാത്തതായി കാണാം . അത് കൊണ്ട് അവർ വളർന്ന് വരുമ്പോൾ നമ്മൾ തന്നെ ഇതിന്റെ ബാല പാഠങ്ങൾ പകർന്ന് കൊടുക്കുന്നത് അവരുടെ സാമ്പത്തിക ഭാവി […]

IPO യുമായി മിഡിൽ ഈസ്റ്റിലെ ഹൈപ്പർ മാർക്കറ്റ് ഭീമൻ.

അബുദാബി ആസ്ഥാനമായുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർകെറ്റ് ശൃംഖലയിലൊന്നായ ” ലുലു ഗ്രൂപ് ഇന്റർനാഷണൽ ” ആണ് ഒക്ടോബർ 28 ന് ഓഹരി വിൽപ്പനയുമായി ഇറങ്ങുന്നത് . 25 ശതമാനം അതായത് 250 കോടിയിലധികം ഓഹരികൾ വിറ്റഴിച്ച് 15000 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത് . യോഗ്യരായ സ്ഥാപന നിക്ഷേപകർക്കായി 89 ശതമാനവും റീട്ടെയിൽ നിക്ഷേപകർക്കായി 10 ശതമാനവും 1 ശതമാനം കമ്പനി ജീവനക്കാർക്കുമായാണ് ഓഹരികൾ നീക്കി വെച്ചിട്ടുള്ളത് . IPO പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ് […]

10000 രൂപയുടെ SIP കോടീശ്വരനാക്കിയ കഥ ; “ദ പവർ ഓഫ് മറവി “

മറവി പലപ്പോഴും അനുഗ്രഹമാണെന്ന് പറയുന്നത് ശരി തന്നെയാണ് . നിക്ഷേപങ്ങളുടെ കാര്യം എടുത്താലും അത് അങ്ങനെ തന്നെ ,നിക്ഷേപിക്കാൻ മറക്കുന്നവരുടെ കാര്യത്തിലല്ല, നിക്ഷേപിച്ചിട്ട് മറക്കുന്നവരുടെ കാര്യത്തിലാണെന്ന് മാത്രം . അത് പോലെ മറവി ഒരു അനുഗ്രഹമായ കഥ ഞങ്ങളുടെ ഒരു സഹപ്രവർത്തകൻ കഴിഞ്ഞ വർഷം നടന്ന അസോസിയേഷൻ മീറ്റിംഗിനിടെ പങ്കി ടുകയുണ്ടായി . അയാളുടെ ഒരു കസ്റ്റമർ തന്റെ 10000 രൂപയുടെ SIP ഇൻവെസ്റ്റ്മെന്റ് മറന്ന് പോയത് കൊണ്ട് കോടീശ്വരനായ കഥയാണ് ഞങ്ങളുമായി പങ്ക് വെച്ചത് . […]

പ്രവാസി അക്കൗണ്ടുകളെ അടുത്തറിയാം

പ്രവാസികൾക്ക് നിലവിൽ മൂന്ന് തരം ബാങ്ക് അക്കൗണ്ടുകളിൽ ഇടപാടുകൾ സാധ്യമാണ്. ഈ മൂന്ന് അക്കൗണ്ടുകളെ കുറിച്ചും അടിസ്ഥാന പരമായ അറിവ് നേടിയ ശേഷം അനുയോജ്യമായ വിധത്തിൽ ഓരോന്നും വിനിയോഗിക്കുകയാണ് വേണ്ടത്. റിയൽ എസ്റ്റേറ്റ്, ബോണ്ടുകൾ, ഷെയറുകൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയിൽ വിദേശ ഇന്ത്യക്കാരന് നിക്ഷേപ സാധ്യതകളുണ്ട്. പക്ഷെ ഇത് ചില മാനദണ്ഡങ്ങൾ അനുസരിച്ചാണെന്ന് മാത്രം.   ആരാണ് NRI നോൺ റസിഡന്റ് ഇന്ത്യൻ, അഥവാ പ്രവാസി ആര് എന്നതിനുള്ള നിർവ്വചനം ആദായ നികുതി വകുപ്പ് നൽകുന്നില്ല, മറിച്ച് […]

ഇത് IPO കളുടെ കാലം

  ഓഹരി വിപണി കുതിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് IPO കളുടെയും കാലമാണിത് . വെറുതെ ബാങ്കിൽ കിടക്കുന്ന പൈസ ഉള്ള ആളാണ് നിങ്ങളെങ്കിൽ , വിപണിയിലെ ചാഞ്ചാട്ടത്തെ നേരിടാനുള്ള ധൈര്യവും താല്പര്യ കുറവും ഉള്ള ആളാണ് നിങ്ങളെങ്കിൽ IPO ഒന്ന് പരീക്ഷിച്ച് നോക്കാം .   എന്താണ് IPO കമ്പനികൾ ആദ്യമായി തങ്ങളുടെ ഷെയറുകൾ ഓഹരി വിപണിയിൽ വിറ്റഴിച്ച് മൂലധനം സമാഹരിക്കുന്ന രീതിയാണ് പ്രഥമ ഓഹരി വിൽപ്പന അഥവാ IPO (Initial Public Offer ) […]

× Chat with Us!