How to become rich

ആഗ്രഹം കൊണ്ട് മാത്രം ധനികനാകാൻ കഴിയില്ല …! ഈ പറയുന്ന പ്ലാനുകൾ പിന്തുടരൂ.. നിങ്ങൾക്കും ധനികനാകാം.

” നമ്മളറിയുന്ന പല കോടീശ്വരന്മാരും കൈയിലുള്ള തുച്ഛമായ പണം അതി വിദഗ്ധമായി മാനേജ് ചെയ്ത് വിജയം കൈവരിച്ചവരാണ് “

ധനികരാകണം എന്ന് അതിയായ ആഗ്രഹമുള്ളവരാണ് ഭൂരിപക്ഷം ആളുകളും അതിന് വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് എന്നിട്ടും എല്ലാവരും ധനികരാകുന്നില്ല . അല്ലെങ്കിൽ എങ്ങനെ ധനികരാകാം എന്ന് ബഹുഭൂരിപക്ഷത്തിനും അറിയില്ല ഒരു ചെറിയ ചോര്‍ച്ചപോലും വലിയ ഒരു കപ്പലിനെ മുക്കാന്‍ കഴിയുമെന്നറിയുക” പലരും സമ്പന്നരാകുന്നത് അവരുടെ വരുമാനത്തിൻ്റെയും ധനത്തിൻ്റെയും വലുപ്പം കൊണ്ടല്ല, അത് ബുദ്ധിപരമായി വിനിയോഗിക്കാന്‍ കഴിയുന്നതുകൊണ്ടാണ്. പണം എങ്ങനെ ഇത്തരത്തില്‍ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അറിയാതെ വരുമ്പോഴാണ് എത്ര വരുമാനമുണ്ടെങ്കിലും പലരും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്നത്. ഇതാ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നാല് വഴികളാണ് ഇവിടെ പറയുന്നത്

നിങ്ങളുടെ സാമ്പത്തിക ശേഷി തിട്ടപ്പെടുത്തുക

വരുമാനവും പണവും കൈകാര്യം ചെയ്യുന്നതിന്റെ അടിസ്ഥാന തത്വം നിങ്ങളുടെ യഥാര്‍ത്ഥ ധനശേഷി എത്രയെന്ന് കൃത്യമായ അളന്ന് അറിയുകയെന്നതാണ്. നിങ്ങളുടെ ആസ്തികളും ബാധ്യതകളും തമ്മില്‍ തട്ടിച്ചുനോക്കുന്നതിലൂടെയാണ് ഇത് അളക്കാന്‍ കഴിയുന്നത് നിങ്ങളുടെ പോക്കറ്റിലെ പണം എടുത്തുമാറ്റുന്നത് എന്താണോ അത് ബാധ്യതയാണ്.നിങ്ങളുടെ പോക്കറ്റിലേക്ക് പണം കൊണ്ടുവരുന്നത് എന്താണോ അതാണ് നിങ്ങളുടെ ആസ്തി ഇത് സാമ്പത്തിക സാക്ഷരതയുടെ കാതലായ പാഠമാണ്. യഥാര്‍ത്ഥ ധനശേഷി ഇത്തരത്തില്‍ അളന്ന് ബോധ്യമായാല്‍ മാത്രമേ വിവേകപൂര്‍വം അത് പ്രയോജനകരമായി വിനിയോഗിക്കുന്നതില്‍ വിജയിക്കാനാവൂ. ബാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ട് കൈയിലുള്ള പണം വിനിയോഗിക്കാനുള്ള സാമ്പത്തിക അറിവ് ആര്‍ജിച്ചാലേ ധനികരാകാന്‍ കഴിയൂ. ക്രെഡിറ്റ് കാര്‍ഡിന്റെ കൃത്രിമമായ തല്‍ക്കാല സുരക്ഷിതത്വത്തിന്റെ മായാവലയത്തില്‍ (അല്ലെങ്കില്‍ കടം വാങ്ങിയ തുകയുടെ സുരക്ഷിതത്വത്തില്‍) ഡിസ്‌കൗണ്ട് ഓഫറുകളുടെ പുറകെ പോകുകയും അനാവശ്യമായി ചെലവഴിക്കുകയും ചെയ്ത് രക്ഷെപ്പടാനാവാത്തവിധമുള്ള സാമ്പത്തിക കുരുക്കില്‍ പെടുന്നത് ഒഴിവാക്കുന്നതാണ് യഥാര്‍ത്ഥ ധന മാനേജ്‌മെൻറ്

കഴിയുന്നത്ര നേരത്തേ തുടങ്ങുക

ധന മാനേജ്‌മെൻറ് ഏത് പ്രായത്തിലും ആവാം, പക്ഷേ അത് എത്ര നേരത്തെയാകുന്നുവോ അത്രത്തോളം നന്നായിരിക്കും. നിലവിലുള്ള ധനശേഷി എത്രയായാലും അത് വിദഗ്ധമായി മാനേജ് ചെയ്യുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പണം കൈവരുമ്പോഴും അത് വിജയ കരമായി മാനേജ് ചെയ്യാന്‍ പ്രാപ്തിയുണ്ടാവുകയും അതുവഴി ധനശേഷി വര്‍ധിക്കുകയും ചെയ്യും. ഇതുകൊണ്ടാണ് ‘ധനികര്‍ കൂടുതല്‍ ധനികരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും’ ചെയ്യുമെന്ന് പറയുന്നത് നമ്മളറിയുന്ന പല കോടീശ്വരന്മാരും കൈയിലുള്ള തുച്ഛമായ പണം അതി വിദഗ്ധമായി മാനേജ് ചെയ്ത് വിജയം കൈവരിച്ചവരാണ്. അവരുടെ സാമ്പത്തിക വിജയത്തിന് പിന്നിലുള്ളത് അവര്‍ മുറുകെ പിടിച്ച ധന മാനേജ്‌മെൻറ് ശൈലിയാണ്.

ആവശ്യത്തിനുമാത്രം ചെലവഴിക്കുക, ചെലവ് നിയന്ത്രിക്കുക

പൊങ്ങച്ചത്തിനുവേണ്ടിയുള്ള ചെലവുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ആദ്യത്തെ മാര്‍ഗം. ലൈഫ്‌സ്റ്റൈലിനുവേണ്ടി വരുമാനത്തിന്റെ 20 ശതാനം മാത്രമേ ചെലവാക്കാവൂ. ബാക്കി 80 ശതമാനം ദൈനംദിന ചെലവുകള്‍, സമ്പാദ്യം, നിക്ഷേപം എന്നിവയ്ക്കായി വേര്‍തിരിക്കുക. മെച്ചപ്പെട്ട ജീവിതശൈലിയോട് ആര്‍ത്തി പൂണ്ട് പണം ദുര്‍വ്യയം ചെയ്യരുത്. ആഗ്രഹം തോന്നുന്ന എല്ലാറ്റിനും പണം ചെലവഴിക്കാനുള്ള ആവേശത്തിന് കടിഞ്ഞാണിടാന്‍ നിങ്ങൾക്ക് കഴിയണം. ചെലവഴിക്കാന്‍ നിങ്ങൾക്ക് എളുപ്പം സാധിച്ചേക്കാം പക്ഷെ ആ പണം ഉണ്ടാക്കാന്‍ നിങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്നാലോചിക്കുക പണം ദുര്‍വ്യയം ചെയ്യുന്നത് ഒരാസക്തിയാണ്. ചെലവുകള്‍ ബോധപൂര്‍വം നിയന്ത്രിച്ചാല്‍ കടങ്ങള്‍ വീണ്ടും കൂടാതെ ക്രമമായി കുറച്ചുകൊണ്ടുവരാന്‍ കഴിയും. ഒരുതരത്തിലും ഒഴിവാക്കാനാവാത്ത ചെലവുകള്‍, ആവശ്യമായി ചെയ്യേണ്ട ചെലവുകള്‍, മോഹാധിഷ്ഠിതമായ ചെലവുകള്‍ എന്നിങ്ങനെ ചെലവുകളെ തരംതിരിച്ച് വിവേചനപൂര്‍വം പണം ചെലവഴിക്കാനുള്ള വിവേകം ആര്‍ജിക്കുന്നതും ധന മാനേജ്‌മെന്റിന്റെ പ്രാഥമിക പാഠങ്ങളില്‍ പെടുന്നു.

ശരിയായ നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക

സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും ആവശ്യകത മനസിലാക്കി കൈയിലുള്ള പണം ആ വഴിക്ക് തിരിച്ചുവിടുക പണം ഏറ്റവും വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള എളുവഴി സമ്പാദ്യവും നിക്ഷേപവും വ്യക്തമായി ആസൂത്രണം ചെയ്യുക എന്നതാണ് പണത്തിന്റെ ദുര്‍വ്യയം ഇല്ലാതാക്കാനുള്ള വഴികള്‍ താനെ തെളിഞ്ഞുവരും. നികുതി ബാധ്യതകള്‍ക്കുശേഷമുള്ള മൊത്തം വരുമാനം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാതെ വിവിധ പാത്രങ്ങളിലേക്കോ എക്കൗണ്ടുകളിലേക്കോ മാറ്റുക (Different Asset Classes) ഉദാഹരണത്തിന്

  • സ്ഥിര വരുമാനം ലഭിക്കുന്ന റിയൽ എസ്റ്റേറ്റ്
  • മികച്ച ഓഹരികൾ
  • മ്യൂച്ചൽ ഫണ്ടുകൾ
  • ബോണ്ടുകൾ
  • കടപ്പത്രങ്ങൾ
  • ഗോൾഡ്
  • ബാങ്ക് നിക്ഷേപം

ഇങ്ങനെയുള്ള വിവിധങ്ങളായ നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക
നിങ്ങൾക്ക് ശരിയായ അറിവില്ലാത്ത ഒരു നിക്ഷേപവും നിങ്ങൾ നടത്തരുത് ശരിയായി പഠിച്ച ശേഷം മാത്രം നിക്ഷേപം നടത്തുക നിങ്ങളുടെ പണത്തെ ഇങ്ങനെയുള്ള വഴികൾ കൃത്യമായി ഉപയോഗിച്ച് കൊണ്ട് നിങ്ങൾക്കും ഭാവിയിൽ സമ്പന്നനാകാവുന്നതാണ് .

× Chat with Us!