Instant PAN Card Online
5 പൈസയുടെ ചെലവില്ലാതെ നിങ്ങൾക്കും പാൻ കാർഡ് എടുക്കാം
ആദായനികുതി വകുപ്പ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്ക് അക്കൗണ്ട് തുറക്കുക, വലിയ തുക നിക്ഷേപം (50,000 രൂപയിൽ കൂടുതൽ) നടത്തുക എന്നിങ്ങനെ വിവിധ സാമ്പത്തിക ഇടപാടുകൾ നടത്താൻ പാൻ കാർഡ് ആവശ്യമാണ്
എന്താണ് പാൻ കാർഡ് ?
വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മാർഗ്ഗമാണ് പെർമനൻ്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ (Permanent Account Number – PAN) . ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന 10 അക്ക ദേശീയ തിരിച്ചറിയൽ സംഖ്യ അടങ്ങിയ കാർഡ് ആണ് (National Identification Number). ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ.
ഇനിപ്പറയുന്ന ക്രയവിക്രയങ്ങൾക്ക് പാൻ നിർബന്ധമാണ്
- Rs.50,000-നു മുകളിൽ നിക്ഷേപം.
- Rs.50,000-നു മുകളിൽ ഡ്രാഫ്റ്റിന് അപേക്ഷിക്കുക
- ക്രെഡിറ്റ് കാർഡിനോ മ്യൂച്ചൽ ഫണ്ട് പോലുള്ള നിക്ഷേപപദ്ധതികൾക്കോ അപേക്ഷിക്കുക
- ഒരു ലക്ഷത്തിൽ കൂടുതൽ വിലയുള്ള ആസ്തികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക
- 5 ലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലം വാങ്ങുകയോ വിൽക്കുകയോ ചെയ്യുക
- മോട്ടോർ വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക
- കയറ്റുമതി /ഇറക്കുമതി
- 25,000 രൂപയ്ക്കു മുകളിലുള്ള വിദേശയാത്ര
വളരെ എളുപ്പത്തിൽ ഓൺലൈനായി കൊണ്ട് തന്നെ പാൻ എടുക്കുന്നതിൻ്റെ രീതിയാണ് താഴെ പറയുന്നത്
ഒരു വ്യക്തിയുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലൂടെ അയച്ച ഒറ്റത്തവണ പാസ്വേഡിൻ്റെ (OTP) അടിസ്ഥാനത്തിലാണ് ഓൺലൈനായി പാൻ എടുക്കാൻ പറ്റുക
- അതുകൊണ്ട് ആദ്യമായി നിങ്ങളുടെ ആധാറും മൊബൈൽ നമ്പറും ലിങ്ക് ആകേണ്ടത് അത്യാവശ്യമാണ്. ഇത് ചെക്ക് ചെയ്യുന്നതിനായി ഈ പറയുന്ന സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ മൊബൈൽ ആധാർ ലിങ്ക് ആണോ എന്ന ചെക്ക് ചെയ്തതിന് ശേഷം തുടരുക https://resident.uidai.gov.in/verify-email-mobile
- രണ്ടാമതായി നിങ്ങളുടെ ആധാർ കാർഡിൽ നിങ്ങളുടെ ജനന തിയ്യതി മുഴുവനായും ഉണ്ടെന്ന് ഉറപ്പു വരുത്തുക ഉദാഹരണത്തിന് : 01/02/1998 (DD/MM/YYY) ഇതിന് ശേഷം
- ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വൈബ്സൈറ്റ് https://www.Incometaxindiaefiling.Gov.In ലോഗിൻ ചെയ്യുക.
- അതിന് ശേഷം ഇടത് വശത്ത് കാണുന്ന Quick Links ടാബിന് ചുവടെയുള്ള ഇൻസ്റ്റന്റ് ഇ-പാൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിൻഡോയിൽ Get New Pan ക്ലിക്ക് ചെയ്യുക etc.
- തുടർന്ന് ലഭിക്കുന്ന പേജിൽ ആധാർ നമ്പർ നൽകി തുടർന്നുള്ള OTP നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
- 5 മിനുറ്റിന് ശേഷം പാൻ കാർഡ് ഡൌൺലോഡ് ചെയ്യുന്നതിനായി ഇതേ സൈറ്റിൽ ഡൌൺലോഡ് പാൻ എന്ന ഓപ്ഷനിൽ പോയി വീണ്ടും OTP കൊടുത്ത് കൊണ്ട് പാൻ കാർഡ് PDF രൂപത്തിൽ ഡൌൺലോഡ് ചെയ്യാവുന്നതാണ് .
ഈ സംവിധാനം വഴി ലഭിച്ച പാൻ നമ്പറിൽ വ്യക്തിയുടെ ആധാറിലുള്ളതിന് സമാനമായ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, വിലാസം എന്നിവയായിരിക്കും ഉണ്ടാകുക