IPO യുമായി മിഡിൽ ഈസ്റ്റിലെ ഹൈപ്പർ മാർക്കറ്റ് ഭീമൻ.

അബുദാബി ആസ്ഥാനമായുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർകെറ്റ് ശൃംഖലയിലൊന്നായ ” ലുലു ഗ്രൂപ് ഇന്റർനാഷണൽ ” ആണ് ഒക്ടോബർ 28 ന് ഓഹരി വിൽപ്പനയുമായി ഇറങ്ങുന്നത് . 25 ശതമാനം അതായത് 250 കോടിയിലധികം ഓഹരികൾ വിറ്റഴിച്ച് 15000 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത് .
യോഗ്യരായ സ്ഥാപന നിക്ഷേപകർക്കായി 89 ശതമാനവും റീട്ടെയിൽ നിക്ഷേപകർക്കായി 10 ശതമാനവും 1 ശതമാനം കമ്പനി ജീവനക്കാർക്കുമായാണ് ഓഹരികൾ നീക്കി വെച്ചിട്ടുള്ളത് . IPO പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ് ഇന്റർനാഷനലിന്റെ ആകെ മൂല്യം 58 ,800 കോടി രൂപയോളം ആയി മാറും .
നിലവിൽ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ ആണ് കമ്പനി ലിസ്റ്റ് ചെയ്യുക . അടുത്ത മാസം പകുതിയോടെ ഓഹരി വ്യാപാരം പ്രസ്തുത എക്‌സ്‌ചേഞ്ചിൽ ആരംഭിക്കുമെന്ന് IPO രേഖകൾ വ്യക്തമാക്കുന്നു . മിനിമം 1000 ഓഹരികൾക്കായാണ് അപേക്ഷിക്കാനാവുക , അതേ സമയം പ്രൈസ് ബാൻഡ് വിവരം ഇത് വരെ കമ്പനി പുറത്ത് വിട്ടിട്ടില്ല .
1974 -ൽ ആണ് UAE -ൽ മലയാളിയായ ശ്രീ . യൂസഫ് അലിയുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പിന്റെ തുടക്കം , ഇന്ന് ലുലു 200 -ലധികം രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കുന്നുണ്ട് . ആസ്ഥാന രാജ്യമായ UAE യിൽ ഗ്രൂപ്പിന്റെ റീട്ടെയിൽ ശൃംഖല വളരെ ശക്തമാണ് . ഇതോടൊപ്പം പ്രധാനപ്പെട്ട മറ്റ് GCC രാജ്യങ്ങളിലും സ്റ്റോറുകളും , റീട്ടെയിൽ സ്പേസുകളുമായി ലുലുവിന്റെ സാന്നിധ്യം ശക്തമായ രീതിയിൽ തന്നെ ഉണ്ട് .നികുതിക്ക് ശേഷമുള്ള വരുമാനത്തിന്റെ 75 ശതമാനവും ഡിവിഡന്റ് ആയി ഓഹരി ഉടമകൾക്ക് നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് . അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ,HSBC ബാങ്ക് മിഡിൽ ഈസ്റ്റ് , എമിറേറ്റ്സ് എൻബിസി ക്യാപിറ്റൽ , ദുബായ് ഇസ്ലാമിക് ബാങ്ക് തുങ്ങിയവയായിരിക്കും ഓഹരി വിൽപ്പന നിയന്ത്രിക്കുക .
താമസിയാതെ സൗദി അറേബ്യൻ ഓഹരി വിപണിയിലും ലിസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതായി കമ്പനി വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നു .

Write a comment

Your email address will not be published. Required fields are marked *

× Chat with Us!