ജീവനും ആരോഗ്യവും !
ഇപ്പോൾ നമുക്ക് ചുറ്റും മനുഷ്യൻ ഏറ്റവും വിലപ്പെട്ട ഈ രണ്ടു കാര്യങ്ങൾക്കും വൻ ഭീഷണിയാണ് നിലവിൽ ഉള്ളത് . ജീവിത ശൈലീ രോഗങ്ങൾ , കാൻസർ പോലുള്ള മാരക രോഗങ്ങൾ,പകർച്ചവ്യാധികൾ എന്നിവയെല്ലാം വഴി മരണവും രോഗങ്ങളും നമുക്ക് തൊട്ടടുത്തുണ്ട് .
ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളെ പൂർണമായും ഒഴിവാക്കാൻ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ കഴിയില്ല . എന്നാൽ ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിക്കെ ഒരു പരിധി വരെ നികത്താനാകും . അത് കൊണ്ട് തന്നെ ചികിത്സയും മരണവും വഴിയുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ മറികടക്കാനുള്ള മാര്ഗങ്ങള് ഉണ്ടാക്കിയേ മതിയാകൂ .
1 . ചികിത്സാ ചിലവിന് ഹെൽത്ത് ഇൻഷുറൻസ്.
ഓരോ കുടുംബത്തിനുo ഏറ്റവും ആവശ്യമായ ഒന്നാമത്തെ കാര്യമാണ് ഒരു ആരോഗ്യ ഇൻഷുറൻസ് . ഇന്നത്തെ ജീവിത രീതി ,വ്യായാമക്കുറവ്, ഭക്ഷണ ശൈലി ,മാനസിക പിരിമുറുക്കം, പാരമ്പര്യ ഘടകങ്ങൾ എന്നിവയെല്ലാം രോഗ സാധ്യത വർധിപ്പിക്കുന്നു .
രോഗങ്ങളുടെ വർദ്ധനവും ചികിത്സാ ചെലവുകളുടെ വർധനവും നിയന്ത്രണാതീതമായി തുടരുന്നു . ഇന്ന് ഒരു സാധാരണ കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിന് ചികിത്സ തേടേണ്ടി വന്നാൽ പോലും ആ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ ഇല്ലാതാവുന്നത് നമുക്ക് കാണാം .ഇവിടെയാണ് ഒരു ആരോഗ്യ ഇൻഷുറൻസിന്റെ പ്രസക്തി .
കുടുംബങ്ങളിൽ ആർക്കെങ്കിലും ചികിത്സ തേടേണ്ടി വന്നാൽ സാമ്പത്തിക ബാധ്യത മുഴുവനും ഗൃഹ നാഥനായിരിക്കും . അതിനാൽ ഇൻഷുർ ചെയ്യുമ്പോൾ കുടുമ്പത്തിലെ എല്ലാ അംഗങ്ങളെയെയും ഉൾപ്പെടുത്തി ഫാമിലി ഫ്‌ളോട്ടർ പ്ലാൻ എടുക്കുന്നതാണ് ഉചിതം. അവരവരുടെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമാം വിധം വിവിധ ഹെൽത് ഇൻഷുറൻസ് പ്ലാനുകൾ ഇന്ന് മാർകറ്റിൽ ലഭ്യമാണ് .താരതമ്യം ചെയ്ത അനുയോജ്യമായത് തിരഞ്ഞെടുക്കുക .
2 . സാമ്പത്തിക സുരക്ഷക്ക് TERM ഇൻഷുറൻസ്.
ആരോഗ്യവും വരുമാനവുമുള്ളപ്പോൾ ജീവിതം സുഖമായി പോകും ,പക്ഷെ അപകടം,മാരകരോഗങ്ങൾ ,മരണം എന്നിവയിലൊന്ന് സംഭവിച്ചാൽ കുടുംബത്തിന്റെ സാമ്പത്തിക നില ആകെ താറുമാറാകും . ഇത്തരം സാഹചര്യങ്ങളിൽ ബന്ധുക്കൾ,സ്നേഹിതർ , സർക്കാർ എന്നിവർക്കൊക്കെ നമ്മളെ സഹായിക്കാൻ പരിമിതികൾ ഉണ്ട് . അത് കൊണ്ട് തന്നെ നമ്മുടെ അഭാവത്തിലും കുടുമ്പത്തിന്റെ സാമ്പത്തിക സുരക്ഷാ നില നിർത്താനും അവർക്ക് സാമ്പത്തികമായി കൈത്താങ്ങാകാനും TERM ഇൻഷുറൻസിന് കഴിയും .
ആരൊക്കെ എടുക്കണം ?
കുടുംബത്തിന്റെ വരുമാന ദാതാവ് ,വായ്പയെടുത്ത ബാധ്യത നിലനിൽക്കുന്നവർ ,കുട്ടികളുടെ വിദ്യാഭ്യാസം ,വിവാഹം തുടങ്ങു ഭാവി ആവശ്യങ്ങൾ സാക്ഷാത്കരിക്കാൻ ഉള്ളവർ അപകട സാധ്യതയുള്ള ജോലി ചെയ്യുന്നവർ ,പാരമ്പര്യ രോഗ സാധ്യതയുള്ളവർ , നിങ്ങളുടെ വരുമാനത്തിന്റെ ആശ്രയിഷ് ജീവിക്കുന്ന കുടുംബാങ്ങങ്ങൾ ഉള്ളവരെല്ലാം തീർച്ചയായും TERM പോളിസികൾ എടുത്തിരിക്കണം .
കവറേജ് എത്ര തുകക്ക് ?
വരുമാനമുള്ള ആളിന്റെ പ്രതിമാസ വരുമാനത്തിന്റെ 120 – 150 മടങ് തുകക്ക് ഇൻഷുർ ചെയ്യണം.ജോലി ചെയ്യുന്ന കാലമത്രെയും കവറേജ് കിട്ടും വിധം (25 – 60 ) ഇത്തരം പ്ലാനുകൾ എടുക്കുന്നതാണ് ഉചിതം . പ്രായം കുറഞ്ഞിരിക്കുമ്പൾ പോളിസി എടുത്ത് പുതുക്കിക്കൊണ്ടിരുന്നാൽ കുറഞ്ഞ പ്രീമിയത്തിൽ ദീർഘകാലത്തേയ്ക്ക് കവറേജ് ഉറപ്പാക്കും.
കാലം മാറുകയാണ് പക്ഷെ ഈ മാറ്റങ്ങൾ ഉൾക്കൊണ്ട പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ നമ്മൾ സ്നേഹിക്കുന്ന കുടുംബാംഗങ്ങളാണ് വഴിയാധാരമാവുക . അതിനാൽ സംരക്ഷണം ഏർപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് ,അത് മറക്കാതിരിക്കുക !