പ്രവാസിയും കുടുംബാംഗങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടാതിരിക്കാൻ തീർച്ചയായും ഇവ ചെയ്തിരിക്കണം
” പ്രവാസികൾ അയക്കുന്ന പണത്തിൻ്റെ ഏറിയ പങ്കും ജീവിത നിലവാരം ഉയർത്തുന്നതിനാണ് അവരുടെ കുടുംബം ചെലവഴിക്കുന്നത് “
രണ്ട് സ്ഥലങ്ങളാണ് ഒരു പ്രവാസയുടെ ജീവിതത്തിലുള്ളത്. ഒന്ന് പ്രവാസ ജീവിതവും മറ്റൊന്ന് അയാളുടെ കുടുംബവും. ഒരാൾ പണം സമ്പാദിക്കുമ്പോൾ മറ്റു കൂട്ടർ അത് ചെലവാക്കുന്നു. എന്നാൽ ഇന്ന് മിക്ക പ്രവാസികൾക്കും സംഭവിക്കുന്ന പോലെ അവരുടെ വരുമാനം നിലക്കുന്ന സാഹചര്യത്തിൽ തുടർന്ന് ജീവിക്കാനുള്ള വഴി കണ്ടെത്തേണ്ടതിൻ്റെ പ്രാഥമിക ചുമതല നാട്ടിൽ കഴിയുന്ന പ്രവാസികളുടെ കുടുംബത്തിനുണ്ട്.പ്രവാസികൾ അയക്കുന്ന പണത്തിൻ്റെ ഏറിയ പങ്കും ജീവിത നിലവാരം ഉയർത്തുന്നതിനാണ് അവരുടെ കുടുംബം ചെലവഴിക്കുന്നത് ഇതോടൊപ്പം മുന്തിയ ഇനം വാഹനങ്ങൾ വാങ്ങാനും തുടരെ അനാവശ്യ ഷോപ്പിംഗ് നടത്താനും വരുമാനത്തിന്റെ നല്ലൊരു പങ്ക് ഉപയോഗിക്കുന്നു.എന്നാൽ യഥാർത്ഥത്തിൽ പ്രവാസികൾ അയച്ചു കൊടുക്കുന്ന പണത്തിൽ 30 മുതൽ 40 ശതമാനം വരെ സ്ഥിര നിക്ഷേപം , ഇൻഷുറൻസ് , കട പത്രങ്ങൾ , സ്വർണ്ണ നിക്ഷേപം എന്നിങ്ങനെ വഴി തിരിച്ച് വിടുകയാണ് വേണ്ടത്
എന്നാൽ ഒരു നിക്ഷേപത്തിലേക്ക് കടക്കുന്നതിന് മുൻപ് നിക്ഷേപത്തിൻ്റെ സുരക്ഷ, വരുമാനം, നികുതി, ലിക്വിഡിറ്റി,റിസ്ക് എന്നീ ഘടകങ്ങള്‍ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട് ഇതിന് യാഥാസ്ഥിതിക മാര്‍ഗങ്ങളായ, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് സേവിംഗ്സ്, ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാണ് നല്ലത്, റിയല്‍ എസ്റ്റേറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഇവയ്ക്ക് ലിക്വിഡിറ്റി കുറവാണ് എന്നാൽ ഇന്ന് വളരെ പ്രചാരത്തിലുള്ള വിവിധങ്ങളായ മ്യൂച്ചൽ ഫണ്ട് സ്കീമുകൾ ഓരോരുത്തരുടെയും ആവശ്യാനുസരണം തിരഞ്ഞെടുക്കുന്നത് മറ്റെല്ലാ നിക്ഷേപങ്ങളെക്കാളും കൂടുതൽ വരുമാനം നേടിത്തരാൻ സാധിക്കുന്നവയാണ്
പ്രവാസികളുടെ വരുമാനം സംബന്ധിച്ച് കുടുംബത്തില്‍ ഉള്ളവര്‍ക്ക് കൃത്യമായ ധാരണ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തങ്ങള്‍ക്ക് ഏറ്റവും അധികം സാമ്പത്തികമായി ഇണങ്ങുന്ന ഒരു ജീവിത നിലവാരം രൂപപ്പെടുത്തിയെടുക്കുകയാണ് പ്രവാസി കുടുംബങ്ങള്‍ ആത്യന്തികമായി ചെയ്യേണ്ടത്. പ്രവാസത്തിന്റെ കാലഘട്ടം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാലും ഈ ജീവിതനിലവാരം നിലനിര്‍ത്താന്‍ സാധിക്കണം
പ്രവാസികള്‍ വരുത്തുന്ന തെറ്റുകള്‍
കൃത്യമായി അറിവില്ലാത്ത നിക്ഷേപമാര്‍ഗങ്ങളില്‍ പണം നിക്ഷേപിക്കുക.
സ്ഥലവിലയെ സംബന്ധിച്ചും സ്ഥലം വാങ്ങല്‍ സംബന്ധിച്ച നിയമ നടപടികളെക്കുറിച്ചും കൃത്യമായ ധാരണയില്ലാതെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുക
തൊഴില്‍ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കാതെ ജീവിത നിലവാരം പെട്ടെന്ന് ഉയര്‍ത്തുക.
നികുതി കൊടുക്കുന്നത് പേടിച്ച് ബാങ്കുകളുടെ എന്‍.ആര്‍.ഐ എക്കൗണ്ടില്‍ തന്നെ പണം നിക്ഷേപിക്കുക.
ഇങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സാമ്പത്തിക ഭദ്രത അനായാസം കൈവരിക്കാവുന്നതാണ്.