Mon - Sat : 9:30AM - 6:00PM
Kottakkal, Kozhikode, Thrissur
+91 80864 11999
+91 80863 11999
Have Any Questions?

സേവിങ്സിലൂടെ ദരിദ്രരാകുന്നവർ….!

Mar 21, 2025 .

സേവിങ്സിലൂടെ ദരിദ്രരാകുന്നവർ….!

പണം മിച്ചം പിടിക്കുന്നതിൽ ഒട്ടും പിറകോട്ടല്ല നമ്മൾ മലയാളികൾ ,ഇന്ത്യയിൽ ആളുകൾ വരുമാനത്തിന്റെ 29% മിച്ചം പിടിക്കുന്ന വരാണെന്ന് കണക്കുകൾ പറയുന്നു.കേരളവും ഇക്കാര്യത്തിൽ പിന്നോട്ടല്ല .

അങ്ങനെ വെറുതെ മിച്ചം പിടിച്ചത് കൊണ്ട് കാര്യമുണ്ടോ? ഇല്ല ,പ്രത്യേകിച്ച് ഗുണമൊന്നുമില്ല ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കും വേണ്ടിയാണ് മിച്ചം പിടിക്കുന്നതെങ്കിൽ തീർച്ചയായും നമ്മൾ പരിഗണിക്കേണ്ട ഒന്നാണ് പണപ്പെരുപ്പം.

എന്താണ് പണപ്പെരുപ്പം..? 

ലളിതമായി പറഞ്ഞാൽ കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാന വിലയിലുണ്ടാകുന്ന വർദ്ധനവിനെയാണ് പണപ്പെരുപ്പം പറയുന്നത്.

ഉദാഹരണത്തിന് അഞ്ച് വർഷം മുമ്പ് നിങ്ങളുടെ കയ്യിൽ ₹100 ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക, അന്ന് ഒരു മുട്ടയുടെ വില 5 രൂപയാണ് എന്നും സങ്കൽപ്പിക്കുക .അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് 20 മുട്ട വാങ്ങാമായിരുന്നു ,ഇന്ന് ഒരു മുട്ടയുടെ വില ₹10 രൂപയാണെങ്കിൽ നിങ്ങൾക്ക് 10 മുട്ടയെ കിട്ടുകയുള്ളൂ.

പല ഘടകങ്ങൾ കൊണ്ട് പണപ്പെരുപ്പം സംഭവിക്കാറുണ്ട് സാധനങ്ങളുടെയും സേവനങ്ങളുടെയും ഡിമാൻഡ് ആൻഡ് സപ്ലൈയിൽ ഉള്ള വ്യത്യാസങ്ങൾ കൊണ്ടും,തെറ്റായ മോണിറ്ററി പോളിസിയിലൂടെയും ഇങ്ങനെ പല കാരണങ്ങളാൽ ഇത് സംഭവിക്കാം.

മുമ്പ് പറഞ്ഞപോലെ മിച്ചം പിടിക്കുന്നതിലും അത് നിക്ഷേപമാക്കി മാറ്റുന്നതിലും നമ്മൾ മലയാളികൾ മിടുക്കരാണ്. പക്ഷേ ദീർഘകാലത്തേക്ക് സാമ്പത്തിക വളർത്താൻ നമ്മൾ തിരഞ്ഞെടുക്കുന്നത് ഭൂമിയോ, സ്വർണ്ണമോ,F.D യോ ആണ്.

ഭാവി ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ഇവയിൽ നിന്നൊക്കെ കിട്ടുന്ന റിട്ടേൺ പര്യാപ്തമാണോ. ..?

എന്നതാണ് ചോദ്യം

5,10,15 വർഷങ്ങൾക്ക് ഇവയിൽ നിന്നൊക്കെ കിട്ടിയ ആദായം എത്രയാന്ന് വിലയിരുത്തി യാൻ മാത്രം മതി ഇത് പര്യാപ്തമാണോ എന്നറിയാൻ.

പരമാവധി 6 -8% മാത്രമാണ് ഈ അസറ്റ് ക്ലാസുകൾക്ക് ദീർഘകാലത്തേക്ക് നിക്ഷേപകർക്ക് നൽകാൻ കഴിഞ്ഞിട്ടുള്ളത് ,അതേ സമയം കഴിഞ്ഞ വർഷങ്ങളിലെ നമ്മുടെ പണപ്പെരുപ്പത്തിന്റെ റേറ്റ് എടുത്തു നോക്കിയാലും ഏകദേശം 6-7% വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം ,വിദ്യാഭ്യാസ അല്ലെങ്കിൽ മെഡിക്കൽ രംഗത്തെ പണപ്പെരുപ്പം നോക്കുകയാണെങ്കിൽ 12 -14 % വരെ ആണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ശരാശരി പണപ്പെരുപ്പം.

ഇങ്ങനെ നോക്കുമ്പോൾ നമ്മൾ നിക്ഷേപിച്ചു പോരുന്ന രീതികളിൽ നിന്നും കിട്ടുന്ന ആദായം എന്ന് പറഞ്ഞാൽ പണപ്പെരുപ്പം നിരക്ക് ഒരു വിധം മറി കടക്കുന്ന പോലെയോ അല്ലെങ്കിൽ അതിലും കുറവോ ആണ്.

അതിനാൽ വീണ്ടും നമ്മൾ ആ ആവശ്യത്തിലേക്ക് പണം കണ്ടെത്തേണ്ടിവരുന്നു .

ഇങ്ങനെ ആണ് നാം മിച്ചം പിടിച്ച് ദാരിദ്രരാകുന്നത്.

ഇവിടെയാണ് ഓഹരി വിപണി അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടിന്റെ പ്രസക്തി .ദീർഘ കാലത്തേക്ക് മറ്റേത് നിക്ഷേപ മാർഗ്ഗങ്ങളേക്കാൾ ആദായം ഓഹരി വിപണിയിലേക്ക് നൽകാൻ സാധിച്ചിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്.

ഓഹരി വിപണിയിലേക്ക് ഏറ്റവും എളുപ്പത്തിൽ സാധാരണക്കാർക്ക് നിക്ഷേപിക്കാനുള്ള മാർഗമാണ് മ്യൂച്ചൽ ഫണ്ട് .അതിനാൽ നിങ്ങളുടെ ദീർഘകാല നിക്ഷേപ പോർട്ട് ഫോളിയോയിൽ മ്യൂച്ചൽ ഫണ്ടിന്റെ സാന്നിധ്യം വളരെ വലുതാണ് നിക്ഷേപിച്ച് ദരിദ്രരാവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ …..!

Leave a comment

Your email address will not be published. Required fields are marked *

Cart (0 items)

Dreamiens is a certified wealth management firm we provide Professional Financial Planning.

Contact Info

Mon - Sat : 09:30AM - 06:00PM
+91 80863 11999 (INDIA)
+91 80864 11999 (INDIA)
+966 56 340 7929 (KSA)
+971 56 758 5237 (UAE)
+971 54 504 2047 (UAE)

Office Address

Malappuram Office: Near Federal Bank, Ground Floor, Abida Tower, Tirur Road, Kottakkal, Pin : 676 503
Calicut Office: HiLite Business Park, Near HiLite Mall, Thondayad ByPass, Calicut, Kerala PIN :673 014
Thrissur Office: IT Park, MG Road, Thrissur, Kerala PIN 680001