PAN 2.0 അറിയേണ്ടതെല്ലാം..!
എന്താണ് PAN 2.0 ?
PAN(Permanent Account Number),TAN(Tax Deduction and collection account number)ഇതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുമിച്ച് ചേർത്ത് കൊണ്ട് ഒരു സ്ഥലത്ത് ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനാണ് പാൻ 2.0 കൊണ്ട് വരുന്നത്.
ഇതിലൂടെ PAN സർവീസുകൾ കടലാസ് രഹിതമാകുകയും അതിവേഗവും സുരക്ഷിതമാവുകയും ആണ് PAN. 2.0 വഴി ലക്ഷ്യമിടുന്നത്.
PAN Card എടുക്കാൻ, ഡാറ്റ പുതുക്കാൻ ,ആധാർ ലിങ്കിങ്, വെരിഫിക്കേഷൻ തുടങ്ങിയ സർവീസുകളെല്ലാം..ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ വേഗതത്തിൽ പൂർത്തിയാക്കാം.
നിലവിലുള്ള പാൻ അസാധു ആകുമോ ?
PAN 2.0 വന്നാലും നിങ്ങളുടെ PAN നമ്പറുകൾ മാറില്ല. എല്ലാ സേവനങ്ങളും നിങ്ങളുടെ നിലവിലുള്ള PAN ഉപയോഗിച്ച് കൊണ്ട് തന്നെ തുടരാം .
PAN സംവിധാനത്തിന്റെ ചില സാങ്കേതികതകൾ ഉൾപ്പെടുത്തുന്നു എന്ന് മാത്രം. പഴയ പാൻ കാർഡുകൾ ഉപയോഗിക്കുവാൻ യാതൊരു തടസ്സവുമില്ല.
PAN 2.0 ലേക്ക് മാറണം എന്നത് നിർബന്ധമില്ല,പഴയ PAN അസാധുവാക്കുന്നില്ലെങ്കിലും സാങ്കേതിക സൗകര്യങ്ങൾക്കായി ഡൈനാമിക് ക്യു ആർ കോഡ്ള്ള പുതിയ PAN കാർഡ് വേണമെങ്കിൽ എടുക്കാം.
ഡൈനാമിക് ക്യു ആർ കോഡ് നിങ്ങളുടെ പാൻ ഡാറ്റ ബേസിലെ ഏറ്റവും പുതിയ വിവരങ്ങൾ അടങ്ങിയതാണ് .പേര് ,PAN നമ്പർ ,ജനനതീയതി ,അടക്കം നിങ്ങളുടെ എല്ലാ വിവരങ്ങളും ഡിജിറ്റൽ രീതിയിൽ പരിശോധിക്കാനും വെരിഫൈ ചെയ്യാനും വ്യാജ കാർഡുകൾ തടയാനും ഇത് സഹായിക്കും.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായുള്ള ഒരു പ്രായോഗിക മുന്നേറ്റം തന്നെ ആണ് ഡൈനാമിക് ക്യു ആർ കോഡ്.
PAN .2.0 എങ്ങനെ അപേക്ഷിക്കാം ?
NSDL e-PAN പോർട്ടൽ സന്ദർശിച്ച് വിവരങ്ങളും രേഖകളും നൽകി ഫീസ് അടച്ച് അപേക്ഷിക്കുക OTP നൽകിയാൽ 30 മിനിറ്റിനുള്ളിൽ ഇമെയിലേക്ക് ഇ-പാൻ അയക്കും. ഇനി പേപ്പർ രൂപത്തിൽ തന്നെ വേണമെങ്കിൽ 50 രൂപ ഫീസ്ടച് പോർടലിൽ തന്നെ അപേക്ഷിക്കാം.